മൂത്തേടം: കാരപ്പുറം പകിടീരി മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (78) നിര്യാതനായി. ദീർഘകാലം കാരപ്പുറം മഹല്ല് പ്രസിഡണ്ടായിരുന്നു.
പരേതയായ ഉണ്ണ്യാമിനയായിരുന്നു ഭാര്യ. മൊയിദീൻ, അബ്ദുൽ നാസർ, അബ്ദുസലാം, സ്വാലിഹ്, പരേതനായ ഉസ്മാൻ, ഫാത്വിമ, ആമിന, മൈമൂന, ഹസീന എന്നിവർ മക്കളും മോയിൻകുട്ടി, അബ്ദുൽ കരീം, അസൈനാർ, അബൂബക്കർ, നസീമ, റസിയ, സുമയ്യ എന്നിവർ മരുമക്കളുമാണ്.
പരേതന്റെ മഹ്ഫിറത്തിന് വേണ്ടി ദുഃആ ചെയ്യാനും മയ്യിത്ത് നിസ്കാരം നിർവഹിക്കാനും കുടുംബാംഗങ്ങൾ അഭ്യർഥിച്ചു.