ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ നിര്യാതനായി

By News Desk, Malabar News
MalabarNews_bekkal ibrahim musliyar
ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍

കാസര്‍കോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജാമിഅ സഅദിയ്യ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ നിര്യാതനായി. 73 വയസ്സായിരുന്നു. പ്രമുഖ പണ്ഡിതനും മുദരിസും ആയിരുന്നു അദ്ദേഹം.

താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പ്രിയ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. താജുല്‍ ഫുഖഹാഅ് എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. ഫിഖ്ഹിലും ഗോളശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യത്തിന് ഉടമയായിരുന്നു. 1971ല്‍ ബിരുദധാരിയായ ശേഷം അഞ്ചു പതിറ്റാണ്ടോളം ദര്‍സ് നടത്തിയ ഇബ്രാഹീം മുസ്‌ലിയാർക്ക് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്. കര്‍ണാടകയിലെ ഉഡുപ്പി ജില്ലാ സംയുക്ത ഖാളിയും നിരവധി മഹല്ലുകളുടെ ഖാളിയും ആയിരുന്നു. മലയാളത്തിലും കന്നഡയിലും മികച്ച പ്രഭാഷകനായിരുന്നു.

കര്‍ണ്ണാടകയിലെ ഉള്ളാളിനടുത്തുള്ള നരിംഗാന സ്വദേശിയാണ്. ഭാര്യ: ആസ്യ, മക്കള്‍: അബ്‌ദുല്‍ ജലീല്‍, അബ്‌ദുല്‍ നാസര്‍ സഅദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE