കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക

By Desk Reporter, Malabar News
Indian gooseberry_2018 july 30
Ajwa Travels

നെല്ലിക്ക കാണുമ്പോൾ ഇനി മുഖം ചുളിക്കേണ്ടതില്ല. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി ഈ കുഞ്ഞൻ ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഗൂസ്ബറി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിൻ സി, ആന്റിഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽഷ്യം എന്നിവയുടെ കലവറയാണ്. നെല്ലിക്ക പല തരത്തിൽ ഉപയോഗിക്കാം. പച്ച നെല്ലിക്ക ചവച്ചരച്ചോ, ജ്യൂസ് ആക്കിയോ കഴിക്കാം. കയ്പ്പാണെങ്കിലും ആരോഗ്യപരമായ ഗുണങ്ങൾ നെല്ലിക്കക്ക് നൽകുന്നതിൽ ഈ കയ്പ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉപ്പിലിട്ട നെല്ലിക്കയും തേനിലിട്ട നെല്ലിക്കയും അച്ചാറാക്കി സൂക്ഷിക്കുന്നതുമൊക്കെ മറ്റു ചില വഴികളാണ്.

സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ആമാശയത്തിന്റെ പ്രവർത്തനം സുഗമമാക്കാനും കരൾ, തലച്ചോർ എന്നിവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും നെല്ലിക്ക ഉത്തമമാണ്. വിറ്റാമിൻ സി വലിയ തോതിൽ അടങ്ങിയിരിക്കുന്നതിനാൽ നെല്ലിക്കയുടെ ഉപയോഗം കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു. തേൻ ചേർത്ത് കഴിച്ചാൽ കൂടുതൽ ഫലപ്രദമാണ്.

നാട്ടുവൈദ്യത്തിൽ അനിവാര്യമായി ചേർത്തിരുന്ന ഒരു ഘടകമാണ് നെല്ലിക്ക. നിരവധി രോഗങ്ങൾക്കുള്ള പരിഹാരമായി നെല്ലിക്ക ഉപയോഗിക്കാറുണ്ട്. പൊതുവേ പ്രമേഹത്തിനുള്ള നല്ലൊരു ഔഷധമാണ് നെല്ലിക്ക. ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളായ ഗാലിക്‌ ആസിഡ്, ഗലോട്ടാണിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായകമാണ്. നെല്ലിക്ക ഉണക്കി പൊടിച്ച് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം. ഇതിലെ ക്രോമിയം ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ഹൃദയധമനികളുടെ ആരോഗ്യം വർദ്ധിപ്പിച്ച് ഹൃദായാരോഗ്യം മികച്ചതാക്കാൻ നെല്ലിക്ക സ്ഥിരമായി കഴിക്കണം. ഹൃദ്രോഗത്തെ തടയുക മാത്രമല്ല കൊളസ്‌ട്രോൾ കുറക്കാനുമുള്ള നല്ലൊരു വഴിയാണ് നെല്ലിക്ക. രക്തക്കുഴലുകളിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടുന്നത് തടയാനും ഇത് സഹായകമാണ്. ‘ബ്ലഡ് പ്യൂരിഫയർ’ എന്നും ഇതിന് വിളിപ്പേരുണ്ട്. നെല്ലിക്കാപ്പൊടി തേനിൽ ചേർത്ത് കഴിക്കുന്നത് രക്തശുദ്ധിക്കുള്ള നല്ലൊരു മരുന്നാണ്. ഹീമോഗ്ലോബിൻ തോത് ഉയർത്താനും അനീമിയ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് ഏറെ ഫലപ്രദമാണ്.

ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് നെല്ലിക്ക. നിറം വർദ്ധിപ്പിക്കുവാനും കലകൾക്ക് ഊർജ്ജം നൽകാനും വരണ്ട ചർമത്തിന് പരിഹാരമായും നെല്ലിക്ക മുന്നിലുണ്ട്. മുടിയുടെ ആരോഗ്യം വർദ്ധിപ്പിച്ച് മുടികൊഴിച്ചിൽ മാറാനും ഇത് സഹായിക്കുന്നു. ഇനി ആരോഗ്യ-ചർമ്മ പ്രതിസന്ധികളെ അനിയോജ്യമായ രീതിയിൽ, എളുപ്പത്തിൽ നേരിടാൻ നെല്ലിക്ക ഒരു ശീലമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE