ഭാവന വീണ്ടും മലയാള സിനിമയിലേക്ക്; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’

By Film Desk, Malabar News
Ajwa Travels

അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ചലച്ചിത്ര താരം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.

thanks to those who stood by us in crisis; Actress Bhavana

ഷറഫുദ്ദീൻ നായകനാകുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ചിത്രത്തിന്റെ നിർമാതാവ് റെനിഷ് അബ്‌ദുൽ ഖാദറും ഭാവനയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ പങ്കുവെച്ചിട്ടുണ്ട്.

2017ൽ, പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ‘ആദം ജോൺ’ ആണ് ഭാവനയുടെ അവസാന മലയാള ചിത്രം. പിന്നീട് കന്നഡ സിനിമകളിൽ ശ്രദ്ധ ചെലുത്തിയ ഭാവന അടുത്തിടെ മലയാള സിനിമയിലേക്ക് തിരികെവരുമെന്ന് സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ പോസ്‌റ്റർ പുറത്തുവന്നതോടെ ഏറെ ആഹ്ളാദത്തിലാണ് ആരാധകർ. പ്രശസ്‌ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഉൾപ്പടെ നിരവധി പേർ പോസ്‌റ്റർ പങ്കുവച്ചിട്ടുണ്ട്.

Most Read: ഐഎസ്എൽ; ഫൈനലിൽ ബ്ളാസ്‌റ്റേഴ്‌സിന്റെ എതിരാളികളെ ഇന്നറിയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE