ഐഎസ്എൽ; ഫൈനലിൽ ബ്ളാസ്‌റ്റേഴ്‌സിന്റെ എതിരാളികളെ ഇന്നറിയാം

By Staff Reporter, Malabar News
ISL-ATK-HFC
Ajwa Travels

പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ രണ്ടാം സെമിയിൽ ഇന്ന് കൊൽക്കത്ത വമ്പൻമാരായ എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഇന്നത്തെ വിജയികളുമായാണ് കേരള ബ്ളാസ്‌റ്റേഴ്‌സ്‌ ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക. ആദ്യ പാദത്തിൽ നേടിയ മികച്ച വിജയത്തിന്റെ ചുവട് പിടിച്ചു ഫൈനലിലേക്ക് മുന്നേറാനാണ് ഹൈദരാബാദ് ശ്രമിക്കുക. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു ഹൈദരാബാദിന്റെ വിജയം.

അതേസമയം, ജംഷഡ്‌പൂർ എഫ്‌സിയെ തകർത്ത് ബ്ളാസ്‌റ്റേഴ്‌സ്‌ ഫൈനലിൽ പ്രവേശിച്ചു. ആദ്യ പാദത്തിലെ ജയത്തിന് ശേഷം രണ്ടാം സെമിയിൽ ജംഷഡ്‌പൂരിനെ സമനിലയിൽ തളച്ചാണ് കൊമ്പൻമാരുടെ ഫൈനൽ പ്രവേശനം. ആറ് വർഷങ്ങൾക്ക് ശേഷമാണ് കേരള ടീം ഫൈനലിൽ എത്തുന്നത്. ഇതിന് മുൻപ് 2014 ഐഎസ്എല്ലിന്റെ പ്രഥമ സീസണിലും 2016ൽ സ്‌റ്റീവ് കോപ്പലിന്റെ കീഴിലുമാണ് ബ്ളാസ്‌റ്റേഴ്‌സ് ഫൈനലിൽ എത്തിയിട്ടുള്ളത്.

Read Also: തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE