‘ഭീംല നായക്’ വരുന്നു; റിലീസ് പ്രഖ്യാപനമായി

By Film Desk, Malabar News
Ajwa Travels

മലയാളത്തിൽ വൻ വിജയം കൊയ്‌ത ‘അയ്യപ്പനും കോശിയും‘ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ‘ഭീംല നായക്‘ റിലീസിനൊരുങ്ങുന്നു. തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. പൃത്വിരാജും ബിജു മേനോനും മൽസരിച്ചഭിനയിച്ച ചിത്രം തിയേറ്ററിൽ മികച്ച വിജയം നേടിയിരുന്നു. തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം എത്തിയതോടെ ഏറെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ.

വാക്ക് നൽകിയത് പോലെ ‘ഭീംല നായക്’ മികച്ച തിയേറ്റർ അനുഭവം തന്നെയായിരിക്കും സമ്മാനിക്കുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഈ മഹാമാരി കാലം അവസാനിച്ച ശേഷം ചിത്രം തിയേറ്ററുകളിൽ എത്തിക്കുമെന്നും ഫെബ്രുവരി 25നോ ഏപ്രിൽ ഒന്നിനോ റിലീസ് ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്‌റ്റിൽ പറയുന്നു.

സാഗര്‍ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. രവി കെ ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നത് റാം ലക്ഷ്‍മണ്‍ ആണ്. തമനാണ് സംഗീത സംവിധായകൻ.

ബിജു മേനോന്റെ ‘അയ്യപ്പന്‍ നായര്‍’ എന്ന കഥാപാത്രത്തെ പവന്‍ കല്ല്യാൺ അവതരിപ്പിക്കുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തിന് റാണ ദഗുബാട്ടി ജീവൻ നൽകുമ്പോൾ നായികമാരായി എത്തുന്നത് നിത്യ മേനോനും സംയുക്‌താ മേനോനുമാണ്.

Most Read: ബജറ്റ് 2022; വിദ്യാഭ്യാസ മേഖലക്കായി വന്‍ പദ്ധതികള്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE