ബീഹാർ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന് വേണ്ടി നരേന്ദ്രമോദി രംഗത്തിറങ്ങും

By Syndicated , Malabar News
Nithish kumar_Narendramodi_Malabar news
Ajwa Travels

പാറ്റ്ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിതീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദി രംഗത്തിറങ്ങും. ആദ്യമായാണ് നിതീഷിന് വോട്ട് തേടി മോദിയെത്തുന്നത്.

പ്രധാനമന്ത്രിയുടെ ആദ്യ റാലി ഒക്‌ടോബര്‍ 23 ന് സസാരാമില്‍ നടക്കും. അതേദിവസം ഗയ, ഭഗല്‍പൂര്‍ എന്നിവിടങ്ങളില്‍ മോദി സന്ദര്‍ശനം നടത്തുകയും ചെയ്യും. ഒക്‌ടോബര്‍ 28 ന് ദര്‍ഭംഗ, മുസാഫര്‍പൂര്‍, പാറ്റ്ന എന്നീ സ്‌ഥലങ്ങളിലെ പ്രചാരണ യോഗത്തില്‍ മോദി പങ്കെടുക്കുമെന്ന് ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

പ്രധാനമന്ത്രി മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി സ്​മൃതി ഇറാനി എന്നിവരും സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് റാലികള്‍ നടത്തും.

Read also: ബീഹാര്‍ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിനെതിരെ ലാലു പ്രസാദ് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE