‘നിന്നിൽ നിന്ന് ഒരുപാട് പഠിച്ചു പാത്തൂ’; പ്രാർത്‍ഥനക്ക് പിറന്നാൾ ആശംസയുമായി ഇന്ദ്രജിത്തും പൂർണിമയും

By Desk Reporter, Malabar News
PrarthanaIndrajith_2020-Oct-29
Ajwa Travels

മകൾ പ്രാർത്‍ഥനക്ക് പിറന്നാൾ ആശംസ നേർന്ന് താരദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും. ഏറെ തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവക്കാൻ സമയം കണ്ടെത്തുന്ന താരങ്ങൾ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. മകളുടെ ജൻമദിനത്തിൽ ഇന്ദ്രജിത്തും പൂർണിമയും പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. മകളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചുവെന്നും അച്ഛനും അമ്മയും മകളെയോർത്ത് എന്നും അഭിമാനിക്കുമെന്നും ഇന്ദ്രജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

“ഒരു ചെറിയ പെൺകുട്ടിയിൽ നിന്ന് ഇന്നത്തെ ദയാലുവും സെൻസിറ്റീവും സുന്ദരിയുമായ വ്യക്‌തിയിലേക്ക് നീ വളരുന്നത് ഒരു അൽഭുതകരമായ യാത്രയാണ്. ഞാൻ നിന്നിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു പാത്തൂ, അതിന് ഞാൻ നന്ദി പറയുന്നു! നിനക്ക് വളരെയധികം സ്‌നേഹമുള്ള ഒരു സ്വർണ ഹൃദയം ഉണ്ട്, അതാണ് പ്രധാനം. അച്ചയും അമ്മയും എല്ലായ്‌പ്പോഴും നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കും! സംഗീതവും നിഷ്‌കളങ്കതയും സജീവമായി നിലനിർത്തുക! ഞാൻ നിന്നെ ഇഷ്‌ടപ്പെടുന്നു. ഹാപ്പി 16 ..”- എന്നാണ് ഇന്ദ്രജിത്ത് ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം, “ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വർഷങ്ങൾ. സുന്ദരിയായ മകളേ, ജൻമദിനാശംസകൾ,” എന്നാണ് മകൾക്കൊപ്പം ഉള്ള ചിത്രത്തോടൊപ്പം പൂർണിമ കുറിച്ചത്.

നടിയും സംവിധായികയുമായ ഗീതു മോഹൻദാസും പ്രാർത്‍ഥനക്ക് ജൻമദിനാശംസ നേർന്നു. “ഹാപ്പി സ്വീറ്റ് 16 ഡോൾ,”- എന്നാണ് ഗീതുവിന്റെ ആശംസ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE