2018-19 കാലയളവില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ കോര്‍പറേറ്റ് സംഭാവന 876 കോടി

By News Desk, Malabar News
Malabar News_ MONEY
Representational image
Ajwa Travels

ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് 2018-19 കാലയളവില്‍ ബിസിനസ് കുത്തകകളും കോര്‍പറേറ്റുകളും ചേര്‍ന്ന് സംഭാവന നല്‍കിയത് 876 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. കോര്‍പറേറ്റ് സംഭാവനയുടെ മഹാഭൂരിഭാഗവും ലഭിച്ചിരിക്കുന്നത് ബിജെപിക്കാണ്.

2018-19 കാലയളവില്‍ കോര്‍പറേറ്റ് സംഭാവനയായി 698.082 കോടിയാണ് ബിജെപി അക്കൗണ്ടിലെത്തിയത്. കോണ്‍ഗ്രസിന് 122.5 കോടി ലഭിച്ചു. 1,573 കോര്‍പ്പറേറ്റുകളില്‍ നിന്നാണ് ബിജെപിക്ക് 698.082 കോടി രൂപ ലഭിച്ചത്. 122 കോര്‍പ്പറേറ്റുകളില്‍ നിന്നായി കോണ്‍ഗ്രസിന് 122. 5 കോടിയും 17 കോര്‍പ്പറേറ്റുകളില്‍ നിന്നായി എന്‍സിപിക്ക് 11.345 കോടി രൂപയും കിട്ടി. ഓരോ സാമ്പത്തിക വര്‍ഷവും പാര്‍ട്ടിക്ക് 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരെ കുറിച്ചുളള വിവരങ്ങള്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.

Also Read: എവിടെയും സംഭവിക്കാം; 46കാരനെ വെടിവച്ചു കൊന്നതിൽ ബിജെപി എംഎൽഎ

എന്നാല്‍, പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച 20.54 കോടിയുടെ ഉറവിടം വ്യക്‌തമല്ലെന്നും കണക്കുകള്‍ പറയുന്നു. 31. 42 കോടി രൂപ നല്‍കിയ 319 കമ്പനികളുടെ കോണ്‍ട്രിബ്യൂഷന്‍ ഫോമില്‍ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടും ഇല്ല. 13.57 കോടി രൂപ സംഭാവന ചെയ്‌ത‌ 34 കമ്പനികള്‍ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയിട്ടില്ല. ഈ തുകയുടെ 99.75 ശതമാനവും (13.33 കോടി) ലഭിച്ചിരിക്കുന്നത് ബിജെപിക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE