പിസി ജോർജ് പ്രീണന രാഷ്‌ട്രീയത്തിന്റെ ഇരയെന്ന് ബിജെപി

By Staff Reporter, Malabar News
The case of K Surendran giving bribe to CK Janu has been handed over to the district crime branch
Ajwa Travels

തിരുവനന്തപുരം: പിസി ജോർജ് സർക്കാരിന്റെ പ്രീണന രാഷ്‌ട്രീയത്തിന്റെ ഇരയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുൻപ് അറസ്‌റ്റ് ചെയ്യാൻ സർക്കാരിന് തിടുക്കമായിരുന്നു. ജോർജിന് മുമ്പ് അറസ്‌റ്റ് ചെയ്യേണ്ട ഒരുപാട് പേർ കേരളത്തിൽ ഉണ്ട്. പോപ്പുലർ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പിന്റെ അടിസ്‌ഥാനത്തിൽ ആണ് അറസ്‌റ്റ് എന്നും സുരേന്ദ്രൻ ആരോപിച്ചു.

മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്‌റ്റ് ചെയ്‌ത പിസി ജോർജിനെ 14 ദിവസത്തേക്ക് രാവിലെ കോടതി റിമാൻഡ് ചെയ്‌തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. പോലീസിനെതിരെ പരാതി ഇല്ലെന്ന് പിസി ജോർജ് കോടതിയിൽ പറഞ്ഞു. പോലീസ് കാരണം പിസി ക്ക് ജീവിക്കാൻ കഴിയുന്നില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പോലീസ് നീക്കം നടത്തിയത്.

അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകൻ പറഞ്ഞു. പോലീസ് മർദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നിനെയും ഭയമില്ലെന്ന് പിസി കോടതിയോട് പറഞ്ഞു. പിസി ജോർജിനെ തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ കിട്ടുമെന്ന് പ്രതീക്ഷയെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ കസ്‌റ്റഡി ആവശ്യം പരി​ഗണിക്കാതെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.

Read Also: രാജ്യത്ത് മദ്യനിരോധനം പിൻവലിക്കില്ല; സൗദി ടൂറിസം മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE