കള്ളക്കേസ് ചുമത്തി വേട്ടയാടുന്നു; ബിജെപിയുടെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്

By Desk Reporter, Malabar News
BJP's protest
Representational Image
Ajwa Travels

തൃശൂർ: കൊടകര കള്ളപ്പണക്കേസ് ഉൾപ്പടെ പണമിടപാട് സംബന്ധിച്ച് ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന കേസുകളിൽ അന്വേഷണം പുരോഗമിക്കെ സംസ്‌ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. കള്ളക്കേസ് ചുമത്തി നേതാക്കളെ സർക്കാർ വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് ബിജെപി ഇന്ന് സംസ്‌ഥാന വ്യാപക പ്രതിഷേധം നടത്തുന്നത്.

തൃശൂർ ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിക്കും. തൃശൂർ പോലീസ് ക്ളബിന് മുന്നിൽ നടക്കുന്ന പ്രതിഷേധം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഓൺലൈൻ ആയി ഉൽഘാടനം ചെയ്യും.

സംസ്‌ഥാന സർക്കാരിന്റെ താൽപര്യപ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് ബിജെപിയുടെ ആരോപണം. പാർട്ടിയുടെ സംസ്‌ഥാന-ജില്ലാ നേതാക്കൾ വിവിധ മണ്ഡലങ്ങളിലെ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും.

അതിനിടെ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബുവിൽ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുത്തേക്കും. നിർദ്ദേശം ലഭിക്കുന്ന മുറക്ക് പോലീസ് ക്ളബിൽ ഹാജരാകണമെന്ന് അന്വേഷണ സംഘം ഉല്ലാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:  ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE