പകരം വീട്ടാൻ ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ഒഡീഷ

By Staff Reporter, Malabar News
kbfc-vs-odisha
Ajwa Travels

ഗോവ: ഐഎസ്എൽ ഏഴാം സീസണിലെ തൊണ്ണൂറാമത്തെ മൽസരത്തിൽ ഇന്ന് ഒഡിഷക്ക് എതിരെ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ആദ്യപാദത്തിൽ ഒഡീഷയോട് വഴങ്ങിയ തോൽവിക്ക് പകരം വീട്ടുക ലക്ഷ്യമിട്ടാണ് കേരളം വരുന്നത്. പ്ളേ ഓഫിലേക്ക് പ്രവേശിക്കാൻ നേരിയ സാധ്യതകൾ ഉള്ളത് നിലനിർത്താൻ ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് ജയം കൂടിയേ തീരൂ.

മറുഭാഗത്ത് ഒഡീഷയുടെ പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ചു കഴിഞ്ഞു. ശേഷിക്കുന്ന മൽസരങ്ങൾ മുഴുവൻ ജയിച്ചാലും ഒഡീഷക്ക് പ്ളേ ഓഫിൽ കടക്കാൻ കഴിയില്ല. 15 കളികളിൽ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള ഒഡീഷ സീസണിൽ തോൽപ്പിച്ച ഏക ടീം ബ്ളാസ്‌റ്റേഴ്‌സാണ്. പട്ടികയിൽ അവസാന സ്‌ഥാനത്താണ് ഒഡീഷ. അതേസമയം പട്ടികയിൽ പത്താം സ്‌ഥാനത്തുള്ള ബ്ളാസ്‌റ്റേഴ്‌സ് ഇതുവരെ 16 കളികളിൽ നിന്ന് 15 പോയിന്റാണ് നേടിയത്. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുന്നത്.

Read Also: ‘തണ്ണീർ മത്തൻ’ ടീം വീണ്ടും; ‘സൂപ്പർ ശരണ്യ’യായി അനശ്വര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE