മമ്മൂട്ടിയുടെ ‘വൺ’ മറ്റ് ഭാഷകളിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

By Staff Reporter, Malabar News
one movie remake_Boney Kapoor
Ajwa Travels

സംവിധായകൻ സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘വൺ’ സിനിമയുടെ റീമേക്ക് അവകാശം ബോണി കപൂർ സ്വന്തമാക്കി. ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ രാജ്യത്തെ മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്‌ഥതയിലുള്ള നരസിംഹ എന്റർപ്രൈസസ് എന്ന കമ്പനി നേടിയിരിക്കുന്നത്.

ബോബി–സഞ്‌ജയ് ടീം തിരക്കഥ ഒരുക്കിയ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയത്. ജോജു ജോർജ്, നിമിഷ വിജയൻ. മുരളി ഗോപി, മാമുക്കോയ, സലിംകുമാർ, സുദേവ് നായർ, മാത്യൂസ്, ബിനു പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നേരത്തെ മറ്റൊരു മലയാള ചിത്രമായ ‘ഹെലന്റെ’ റീമേക്ക് അവകാശവും ബോണി കപൂർ സ്വന്തമാക്കിയിരുന്നു. മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഈ ചിത്രത്തിൽ അന്ന ബെൻ ആയിരുന്നു കേന്ദ്ര കഥാപാത്രമായെത്തിയത്. എന്നാൽ ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ ബോണി കപൂറിന്റെ മകൾ ജാൻവി കപൂറാണ് നായികയാകുന്നത്.

കൂടാതെ മകനായ അർജുൻ കപൂറിനെ നായകനാക്കി ജയം രവി ചിത്രം ‘കോമാളി’യുടെ ഹിന്ദി റീമേക്കിനും അദ്ദേഹം ഒരുക്കം കൂട്ടുന്നുണ്ട്. ഉദയനിധി സ്‌റ്റാലിൻ നായകനാകുന്ന ‘ആർട്ടിക്കിൾ 15‘ന്റെ തമിഴ് റീമേക്കും നിർമിക്കുന്നത് ബോണി കപൂറാണ്. അതേസമയം അജിത് നായകനാകുന്ന ‘വലിമൈ’ ആണ് ബോണി കപൂറിന്റെ നിർമാണത്തിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം.

Most Read: യൂറോ കപ്പ്; പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ ക്രൊയേഷ്യയെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE