മോണിറ്റർ നോക്കി പൃഥ്വിരാജ്; ‘ബ്രോ ഡാഡി’ ഷൂട്ടിങ് തുടങ്ങി

By Staff Reporter, Malabar News
Ajwa Travels

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോ ഡാഡി’യുടെ ഷൂട്ടിങ് ഹൈദരാബാദിലെ ഐടി പാർക്കിൽ ആരംഭിച്ചു. കോവിഡ് വ്യാപനത്താല്‍ കേരളത്തില്‍ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഹൈദരാബാദില്‍ ഷൂട്ടിങ് ആരംഭിച്ചത്. ഷൂട്ടിങ് ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

മോണിറ്ററിന് പിറകിലിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ ചിത്രീകരണത്തിന്റെ വീഡിയോകളും വൈറലാണ്.

ലൂസിഫറി’ന് ശേഷം പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് ‘ബ്രോ ഡാഡി’. കഴിഞ്ഞ മാസമാണ് മോഹന്‍ലാലിനെ നായകനാക്കി ‘ബ്രോ ഡാഡി’ സംവിധാനം ചെയ്യുന്നതായി പൃഥ്വിരാജ് പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിര്‍മിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വഹിച്ച ഈ ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ‘നിങ്ങളെ ചിരിപ്പിക്കുന്ന, വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന രസകരമായൊരു സിനിമാ അനുഭവമായിരിക്കും ഈ ചിത്രം. സന്തോഷം തരുന്ന ഒരു സിനിമ കാണേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു,’ എന്നായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന സമയത്തെ സംവിധായകന്റെ പ്രതികരണം.

bro daddy movie

അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ആര്‍ട് ഡയറക്‌ടർ: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കൺട്രോളർ: സിദ്ധു പനക്കല്‍.

അതേസമയം ‘ബ്രോ ഡാഡി’ക്ക് പുറമെ മറ്റ് ആറ് മലയാള ചിത്രങ്ങള്‍ കൂടി തമിഴ്നാട്, തെലുങ്കാന എന്നീ സംസ്‌ഥാനങ്ങളിലേക്ക് ചിത്രീകരണം മാറ്റിയതായി ഫെഫ്‌ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Most Read: രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രം; ഇനിയും തുടരണോ? സുപ്രീം കോടതിയുടെ സുപ്രധാന ചോദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE