‘ബ്രോ ഡാഡി’ ടീസർ നാളെയെത്തും

By News Bureau, Malabar News
bro daddy_teaser
Ajwa Travels

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോ ഡാഡി’യുടെ ടീസർ നാളെയെത്തും. പൃഥ്വിരാജ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവന്നത്. ഇതിന്റെ ആവേശം കെട്ടടങ്ങും മുന്നെയാണ് സംവിധായകൻ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുന്നത്. നാളെ വൈകുന്നേരം ആറ് മണിക്കാണ് ടീസർ റിലീസ് ചെയ്യുക.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിര്‍മിക്കുന്ന ഈ ചിത്രം ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെയാണ് പ്രേക്ഷകർക്കരികിൽ എത്തുക. ‘ലൂസിഫറി’ൽ നിന്നും തീർത്തും വ്യത്യസ്‌തമായി ഒരു ഫാമിലി എന്റർടൈനർ ഡ്രാമയാകും ‘ബ്രോ ഡാഡി’.

മോഹൻലാലിനൊപ്പം പൃഥ്വിരാജ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

ശ്രീജിത്ത്- ബിബിന്‍ ടീമിന്റേതാണ് തിരിക്കഥ. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍.

Most Read: ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; ജയം 113 റൺസിന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE