ബിഎസ്എൻഎൽ 4ജി ആറ് മാസത്തിനുള്ളിൽ എത്തും

By Staff Reporter, Malabar News
BSNL-4G-service
Representational; Image
Ajwa Travels

ന്യൂഡെൽഹി: ബിഎസ്എൻഎൽ 4ജി വരുന്ന 6 മാസത്തിനുള്ളിൽ രാജ്യത്തെ വലിയ നഗരങ്ങളിൽ എത്തിയേക്കും. ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ചേർന്നുള്ള 4ജി ട്രയൽ ബിഎസ്എൽഎൽ പൂർത്തിയാക്കിയതായാണ് റിപ്പോർട്. കോർ ശൃംഖലയുമായി ബന്ധപ്പെട്ട പരീക്ഷണമാണ് പൂർത്തിയാക്കിയത്. ബാക്കിയുള്ള ശൃംഖലയുടെ ട്രയൽ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകുമെന്നാണ് സൂചന.

ഏകദേശം ഒരു ലക്ഷം ഇടങ്ങളാണ് 4ജി സജ്‌ജമായിട്ടുള്ളത്. 4ജി നടപ്പാക്കുന്നതിനടക്കം കേന്ദ്രം ബിഎസ്എൻഎലിൽ 44,720 കോടി രൂപയുടെ മൂലധന നിക്ഷേപം വരുന്ന സാമ്പത്തിക വർഷം നടത്തും. 4ജി ശൃംഖലക്കുള്ള ഉപകരണങ്ങൾ വാങ്ങാനുള്ള പർച്ചേസ് ഓർഡർ ഏപ്രിലിൽ നൽകാനാണ് പദ്ധതി. രാജ്യത്തെ മറ്റ് മുൻനിര സർവീസുകൾ നേരത്തെ തന്നെ 4ജിയിലേക്ക് മാറിയിട്ടുണ്ട്.

Read Also: കോഴിക്കോട് മെഡിക്കൽ കോളേജ്; ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE