കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍; ആലപ്പുഴയിലും ക്രമക്കേട്

By News Bureau, Malabar News
Ajwa Travels

ആലപ്പുഴ: ജില്ലയിലെ നഗരസഭയിലും അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായി കണ്ടെത്തല്‍. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് റവന്യൂ സൂപ്രണ്ടിന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് ഇത്തരത്തില്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ പോലീസ്, റവന്യൂ വകുപ്പുകളുടെ സംയുക്‌ത അന്വേഷണം ആരംഭിച്ചു.

പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നഗരസഭാ സെക്രട്ടറി പരാതി നല്‍കിയിട്ടുണ്ട്.

ആലപ്പുഴ നഗരസഭയിലെ മുല്ലക്കല്‍ വാര്‍ഡിലുള്ള 6 കടകള്‍ക്കാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. കെട്ടിട ഉടമസ്‌ഥര്‍ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ തപാൽ വിഭാഗത്തില്‍ നിന്ന് ഒരപേക്ഷയുടെ നമ്പര്‍ ആദ്യം സംഘടിപ്പിക്കുന്നു. പിന്നീട് ഈ നമ്പര്‍ ഉപയോഗിച്ച് പുതിയ ഫയലുണ്ടാക്കി റവന്യൂ വകുപ്പിൽ എത്തിക്കുകയും നികുതി അടക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. റവന്യൂ സൂപ്രണ്ട് അസസ്‌മെന്റ് രജിസ്‌റ്റര്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Most Read: കെഎസ്ആർടിസി ജൂൺ മാസത്തെ ശമ്പളവും വൈകും- സർക്കാർ സഹായത്തിൽ തീരുമാനമായില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE