ബോളിവുഡ് നിര്‍മാതാവിന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഭാര്യ അറസ്‌റ്റില്‍

By Staff Reporter, Malabar News
national image_malabar news
അറസ്‌റ്റിലായ ഷബാന സയീദ്
Ajwa Travels

മുംബൈ: ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നാദിയാവാലയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. മൂന്നര ലക്ഷത്തോളം രൂപ വില വരുന്ന പത്ത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഫിറോസിന്റെ ഭാര്യ ഷബാന സയീദിനെ എന്‍സിബി അറസ്റ്റ് ചെയ്‌തു. അറസ്‌റ്റ് എന്‍സിബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ സ്‌ഥിരീകരിച്ചു.

ആരക്ഷണ്‍, ഫിര്‍ ഫേര ഫേരി, വെല്‍കം തുടങ്ങി നിരവധി ബോളിവുഡ് സിനിമകളുടെ നിര്‍മാതാവായ ഫിറോസ് നാദിയാവാലക്കും എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്.

നേരത്തെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് വാഹിദ് അബ്‌ദുല്‍ ഖാദിര്‍ ഷെയ്ഖ് എന്നയാളെ എന്‍സിബി കസ്‌റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയെ തുടര്‍ന്നാണ് ഫിറോസിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്‌മ പ്രകാശിനും എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി നിരവധി പേര്‍ അറയ്‌തിലായതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Read Also: ബിനീഷ് കോടിയേരിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE