ഓപ്പറേഷൻ സിറ്റി റൈഡ്; കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു

By Team Member, Malabar News
Case Against 187 Private Buses In Kochi
Ajwa Travels

എറണാകുളം: കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്ക് എതിരെ കേസെടുത്ത് പോലീസും മോട്ടോർ വാഹന വകുപ്പും. ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങൾക്ക് ഇത്രയധികം സ്വകാര്യ ബസുകൾക്ക് എതിരെ കേസെടുത്തത്. ഇന്നലെ രാവിലെ 11.30 മുതൽ ഉച്ചക്ക് 12.30 വരെ ഒരു മണിക്കൂർ നീണ്ടുനിന്ന മിന്നൽ പരിശോധനയാണ് കൊച്ചിയിൽ നടത്തിയത്.

പൊതുജനങ്ങളിൽ നിന്നും കൊച്ചിയിലെ സ്വകാര്യ ബസുകൾക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ മിന്നൽ പരിശോധന നടത്താൻ പോലീസും മോട്ടോർ വാഹന വകുപ്പും തീരുമാനമെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ട 187 സ്വകാര്യ ബസുകൾക്കെതിരെ കേസെടുക്കുകയായിരുന്നു.

കണ്ടക്‌ടർ ലൈസൻസില്ലാതെ സർവീസ് നടത്തിയിരുന്ന 60 സ്വകാര്യ ബസുകൾ, യൂണിഫോമില്ലാതെ ജീവക്കാർ സർവീസ് നടത്തിയിരുന്ന 30 ബസുകൾ, മ്യൂസിക് സിസ്‌റ്റം ഉണ്ടായിരുന്ന 27 ബസുകൾ എന്നിങ്ങനെയാണ് കേസെടുത്ത സ്വകാര്യ ബസുകളിൽ ശ്രദ്ധയിൽപെട്ട നിയമലംഘനങ്ങൾ. മിന്നൽ പരിധോധന വരും ദിവസങ്ങളിലും തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read also: തളിക്കുളം ബാറിലെ കൊലപാതകം; 6 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE