അഞ്ചര വയസുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചു; അമ്മക്കെതിരെ കേസ്

By News Bureau, Malabar News
Ajwa Travels

ഇടുക്കി: ജില്ലയിലെ ശാന്തൻപാറയിൽ അഞ്ചര വയസുകാരനായ മകനോട് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിന് കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞു.

സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശികളാണ് ഇവർ.

കുട്ടിയുടെ ശരീരത്തിലെ പൊള്ളൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനും കുസൃതി കൂടുതൽ കാണിച്ചതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് ഭുവനയുടെ പ്രതികരണം.

അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ചൈൽഡ് ലൈൻ ഇടപെട്ട് വിദഗ്‌ധ ചികിൽസക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിലേറ്റ പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് ഡോക്‌ടറുടെ സ്‌ഥിരീകരണം.

Most Read: അന്താരാഷ്‌ട്ര യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റെയ്‌ൻ; സംസ്‌ഥാനത്ത് അതിജാഗ്രത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE