നടിയെ ആക്രമിച്ച കേസ്; നിർണായക സാക്ഷിയായ ദിലീപിന്റെ ഡ്രൈവർ കൂറുമാറി

By Staff Reporter, Malabar News
Fall in train ticket booking; The travel agency was fined one lakh
Rep. Image
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്‌ച ക്രോസ് വിസ്‌താരം നടത്തി. കഴിഞ്ഞയാഴ്‌ച തുടങ്ങിയ സാക്ഷി വിസ്‌താരം ശനിയാഴ്‌ച വീണ്ടും തുടരും. കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്‌താരം പൂര്‍ത്തിയാക്കി.

2017 ഫെബ്രുവരിയില്‍ നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നടന്‍ ദിലീപ് അടക്കം 9 പ്രതികളുടെ വിസ്‌താരമാണ് അവസാന ഘട്ടത്തില്‍ എത്തിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

നേരത്തെ കേസില്‍ നടി കാവ്യ മാധവനും കൂറുമാറിയിരുന്നു. 34ആം സാക്ഷിയായിരുന്നു കാവ്യ. അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Read Also: വ്യവസായിയെ തട്ടിക്കൊണ്ടുപോകൽ; സക്കീർ ഹുസൈൻ ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE