കുഞ്ഞിന് ചികിൽസ തേടി തള്ളപ്പൂച്ച ആശുപത്രിയിൽ; പരിചരിച്ച് ഡോക്‌ടർ

By Desk Reporter, Malabar News
Ajwa Travels

അങ്കാറ: പൂച്ചക്കുഞ്ഞിന് ചികിൽസ തേടി ആശുപത്രിയിൽ എത്തിയ തള്ളപ്പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുര്‍ക്കിയിലെ ഇസ്‌മിറിലെ കരബാഗ്ളര്‍ ജില്ലയിലെ ഒരു ആശുപത്രിയിലാണ് കൗതുകകരമായ സംഭവം നടന്നത്.

പൂച്ചക്കുഞ്ഞിനെ കടിച്ച് പിടിച്ച് തള്ളപ്പൂച്ച ആശുപത്രിയിലേക്ക് കയറി വരികയായിരുന്നു. ഡോക്‌ടറുടെ മുറിയിലേക്ക് കയറിപ്പോകുന്ന പൂച്ചയെകണ്ട് ആളുകള്‍ വഴിമാറിക്കൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഡോക്‌ടറുടെ അടുത്തെത്തി തള്ളപ്പൂച്ച കുറച്ചുനേരം കരഞ്ഞപ്പോഴാണ് അവര്‍ പൂച്ചക്കുഞ്ഞിനെ എടുത്തു നോക്കിയത്.

അതിന്റെ കണ്ണ് അടഞ്ഞിരിക്കുന്നത് കണ്ട് ആശുപത്രിയിലുള്ളവര്‍ മൃഗഡോക്‌ടറെ സമീപിച്ചു. കണ്ണിൽ അണുബാധയേറ്റതിനെ തുടർന്ന് പൂച്ചക്കുഞ്ഞിന്റെ കണ്ണ് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് മരുന്നൊഴിച്ചു കൊടുത്ത് കുറച്ചു നേരത്തിനകം പൂച്ചക്കുഞ്ഞ് കണ്ണ് തുറന്നു.

ഇത് കണ്ടപ്പോള്‍ തങ്ങള്‍ക്കു സന്തോഷവും സമാധാനവും ആയെന്നാണ് ആശുപത്രിയിലെ നഴ്‌സുമാർ പറഞ്ഞത്. തെരുവില്‍ കിടക്കുന്ന ഈ പൂച്ചക്ക് അവര്‍ വെള്ളവും ഭക്ഷണവും കൊടുക്കുമായിരുന്നു. ആ പരിചയത്തിന്റെ പുറത്താകാം തള്ളപ്പൂച്ച തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ ആശുപത്രിയിലേക്ക് ഓടി വന്നതെന്ന് അവർ പറയുന്നു.

നിരവധി ലൈക്കുകളും കമന്റുകളുമാണ് വീഡിയോക്ക് ലഭിച്ചത്. അസുഖം വന്നാൽ ആശുപത്രിയിൽ പോകണമെന്ന ആ പൂച്ചയുടെ അറിവിനെയാണ് ഏവരും അഭിനന്ദിക്കുന്നത്.

Also Read:  ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ്; വില 450 കോടി രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE