കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ചുമരണം
കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി...
ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് ഏഴ് മുതൽ ജൂൺ 30 വരെ ഇ-പാസ് സംവിധാനം ഏർപ്പെടുത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് നിയന്ത്രണം...
ലോക്‌സഭാ തിരഞ്ഞെടുപ്പ് അന്തിമ കണക്ക് പുറത്ത്; കേരളത്തിൽ 71.27% പോളിങ്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്‌ഥാനത്ത് 71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്‌ജയ് കൗൾ അറിയിച്ചു.
സംസ്‌ഥാനത്ത് ആകെയുള്ള 2,77,49,158...
ഖലിസ്‌ഥാൻ അനുകൂല പരിപാടിയിൽ ജസ്‌റ്റിൻ ട്രൂഡോ; പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡെൽഹി: ഖലിസ്‌ഥാൻ അനുകൂല പരിപാടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പ്രസംഗിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഏപ്രിൽ 28ന് ടൊറന്റോയിൽ...
മേയറുടെ വാദം പൊളിയുന്നു; സീബ്രാ ലൈനിൽ കാർ നിർത്തി ബസ് തടഞ്ഞു- ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ മേയർ ആര്യ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആർടിസി ബസ് തടഞ്ഞിട്ടില്ലെന്ന മേയറുടെ വാദമാണ് പൊളിയുന്നത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ്...
നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുന് വധശിക്ഷ
വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന് വധശിക്ഷ. വയനാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021ലാണ് വയനാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നെല്ലിയമ്പത്തെ പത്‌മാലയത്തിൽ കേശവൻ...
സംസ്‌ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; മന്ത്രി കെ കൃഷ്‌ണൻകുട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല. അമിത ഉപയോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും...
അറ്റകുറ്റപ്പണി; മാഹിപ്പാലം ഇന്ന് അടക്കും- ഗതാഗതം നിരോധിച്ചു
മാഹി: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് പാലം അടക്കുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടക്കുന്നതിനാൽ ഈ വഴിയുള്ള...









































