ലോകത്ത് കോവിഡ് ബാധിതര്‍ 10.93 കോടി കടന്നു
ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 10 കോടി 93 ലക്ഷം പിന്നിട്ടു. രണ്ടര ലക്ഷത്തിലധികം കേസുകളാണ് ലോകത്ത് പുതുതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം 24.10 ലക്ഷം പേരാണ് വൈറസ് ബാധ മൂലം...
കാപ്പിറ്റോൾ ആക്രമണം; ഡൊണാൾഡ് ട്രംപ് കുറ്റവിമുക്‌തനെന്ന് സെനറ്റ്
വാഷിംഗ്ടണ്‍: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭത്തിൽ പ്രേരണാ കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്‌ത മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ സെനറ്റ് കുറ്റവിമുക്‌തനാക്കി. ഇത് രണ്ടാംതവണയാണ് ഡോണള്‍ഡ്...
ജപ്പാനിൽ ഭൂചലനം; തീവ്രത 7.1
ടോക്കിയോ: റിക്‌ടർ സ്‌കെയിലിൽ തീവ്രത 7.1 രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിൽ അനുഭവപെട്ടു. ചലനം ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ടോടെ ടോക്കിയോയിക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്.
പസ്‌ഫിക് സമുദ്രത്തിൽ 54 കി.മീ ആഴത്തിലാണ്...
കോവിഡ്; ലോകാരോഗ്യ സംഘടനക്ക് പ്രാഥമിക വിവരങ്ങള്‍ കൈമാറാന്‍ ചൈന വിസമ്മതിച്ചതായി റിപ്പോർട്
ബെയ്‌ജിങ്: പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങൾ കോവിഡിന്റെ ഉൽഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നൽകാൻ ചൈന വിസമ്മതിച്ചതായി റിപ്പോർട്. ലോകത്താകമാനം പടർന്നു പിടിച്ച ഈ മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന്...
ഐക്യരാഷ്‌ട്ര സഭയുടെ തലപ്പത്തേക്ക് മൽസരിക്കാൻ 34കാരിയായ ഇന്ത്യന്‍ വംശജ
ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് മൽസരിക്കാൻ ഇന്ത്യന്‍ വംശജയായ 34കാരി രംഗത്ത്. യുണൈറ്റഡ്നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷയാണ് അടുത്ത യുഎന്‍ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്...
ടിക് ടോക്കിനും വീചാറ്റിനും എതിരായ നടപടി നിർത്തിവെച്ച് ബൈഡൻ
വാഷിങ്ടൺ: അമേരിക്കയിൽ നിരോധന ഭീഷണി നേരിട്ട ചൈനീസ് അപ്പുകളായ ടിക് ടോക്കിനും വീചാറ്റിനും എതിരായ നിയമ നടപടി നിർത്തിവെച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച് മുൻ പ്രസിഡണ്ട് ഡൊണാൾഡ്...
കനത്ത മഞ്ഞുവീഴ്‌ച; യുഎസിൽ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു
വാഷിംങ്ടൺ: അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ടെക്‌സസിലെ ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു.
ഫോര്‍ത്ത് വെര്‍ത്തിന് സമീപമുള്ള ഐ-35 ഡബ്‌ള്യൂ ഹൈവേയിലാണ് അപകടം നടന്നത്. 100ഓളം വാഹനങ്ങളാണ്...
ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധം; ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തി ചൈന
ബെയ്‌ജിങ്: അന്താരാഷ്‌ട്ര വാർത്താ ചാനലായ ബിബിസി വേൾഡിന് വിലക്ക് ഏർപ്പെടുത്തി ചൈന. ചൈനീസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉയിഗൂർ മുസ്‌ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്‌തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ...









































