ഐക്യരാഷ്‌ട്ര സഭയുടെ തലപ്പത്തേക്ക് മൽസരിക്കാൻ 34കാരിയായ ഇന്ത്യന്‍ വംശജ

By News Desk, Malabar News
Arora Akanksha
Ajwa Travels

ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് മൽസരിക്കാൻ ഇന്ത്യന്‍ വംശജയായ 34കാരി രംഗത്ത്. യുണൈറ്റഡ്നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷയാണ് അടുത്ത യുഎന്‍ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് മൽസരിക്കുന്നത്.

2022ലാണ് യുഎന്നിന്റെ അടുത്ത ടേം ആരംഭിക്കുന്നത്. നിലവിലെ യുഎന്‍ ജനറല്‍ സെക്രട്ടറിയായ അന്റോണിയോ ഗുട്ടറസിനെതിരെ ആണ് അറോറ മൽസരിക്കുന്നത്. കഴിഞ്ഞ മാസമാണ് 71 കാരനായ അന്റോണിയോ ഗുട്ടറസ് രണ്ടാമതും മൽസരിക്കുന്ന കാര്യം വ്യക്‌തമാക്കിയത്.

2021 ഡിസംബര്‍ 31ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. 2022 ജനുവരി ഒന്നിനാണ് പുതിയ സെക്രട്ടറി ജനറല്‍ സ്‌ഥാനം ഏറ്റെടുക്കേണ്ടത്. ഈ മാസം പ്രചാരണം ആരംഭിക്കുമെന്ന് അറോറ വ്യക്‌തമാക്കി. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രചാരണ വീഡിയോയും അറോറ പുറത്തുവിട്ടു.

യുഎന്നിന്റെ ചരിത്രത്തില്‍ ഇതുവരെ വനിതാ സെക്രട്ടറി ജനറല്‍ ഉണ്ടായിട്ടില്ല. 75 വര്‍ഷത്തിലധികമായി നിലകൊള്ളുന്ന യുഎന്‍ അഭയാര്‍ഥികളുടേത് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടില്ല. ഒരു മാറ്റത്തിന് സമയമായി, യുഎന്‍ നമുക്ക് അര്‍ഹതപ്പെട്ടതാണെന്നും അറോറ വീഡിയോയിൽ വ്യക്‌തമാക്കുന്നു.

അതേസമയം, അറോറ ഔദ്യോഗികമായി നാമനിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെന്ന് യുഎന്‍ വക്‌താവ് അറിയിച്ചു. യുഎന്‍ വെബ്‌സൈറ്റ് അനുസരിച്ച് യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഡ്‌മിനിനിസ്‌ട്രേറ്റീവ് സ്‌റ്റഡീസില്‍ അറോറ ബിരുദം നേടിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്.

National News: രാജസ്‌ഥാനില്‍ ട്രാക്‌ടര്‍ റാലിയുമായി രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE