ലോകത്ത് കോവിഡ് ബാധിതര്‍ 10.93 കോടി കടന്നു

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 10 കോടി 93 ലക്ഷം പിന്നിട്ടു. രണ്ടര ലക്ഷത്തിലധികം കേസുകളാണ് ലോകത്ത് പുതുതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം 24.10 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

എട്ട് കോടി 14 ലക്ഷത്തിലധികം പേരാണ് ഇതുവരെ ലോകത്താകമാനം കോവിഡിൽ നിന്നും മുക്‌തി നേടിയത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്.

അമേരിക്കയില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ട് കോടി 82 ലക്ഷമാണ്. ഒരു കോടി 82 ലക്ഷം പേര്‍ ഇതുവരെ രോഗമുക്‌തി നേടിയപ്പോൾ കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 4.97 ലക്ഷമാണ്.

ഇന്ത്യയില്‍ 11,000ത്തിലധികം പുതിയ കേസുകൾ റിപ്പോര്‍ട് ചെയ്‌തതോടെ രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,09,16,172 ആയി. നിലവില്‍ 1.36 ലക്ഷം പേര്‍ മാത്രമേ ചികിൽസയിലുള്ളു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. 1.55 ലക്ഷം പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പട്ടു.

ഇതുവരെ 2.39 ലക്ഷം പേര്‍ മരണപ്പെട്ട ബ്രസീലില്‍ 98 ലക്ഷം കോവിഡ് ബാധിതരാണ് ഉള്ളത്. കൂടാതെ നാല്‍പത് ലക്ഷം വീതം രോഗബാധിതരുള്ള റഷ്യയിലും ബ്രിട്ടനിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

Read Also: ടൂൾകിറ്റ് കേസ്; ദിഷാ രവിയെ പിന്തുണച്ച് നടൻ സിദ്ധാര്‍ത്ഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE