ടൂൾകിറ്റ് കേസ്; ദിഷാ രവിയെ പിന്തുണച്ച് നടൻ സിദ്ധാര്‍ത്ഥ്

By Syndicated , Malabar News
sidharth actor
Ajwa Travels

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍ കിറ്റ്’ കേസിൽ അറസ്‍റ്റിലായ ദിഷ രവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

‘ദിഷ രവിക്കൊപ്പം നിന്ന് എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ നിങ്ങള്‍ക്കിത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന് കടന്ന് പോകും,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്‌തു.

‘പ്രതിഷേധക്കാര്‍ പള്ളിയില്‍ ഒത്തുകൂടിയാല്‍ അവര്‍ ക്രിസ്‌ത്യന്‍ കൂലിപ്പട്ടാളക്കാര്‍, അവര്‍ ബിരിയാണി കഴിച്ചാല്‍ ജിഹാദികള്‍, തലപ്പാവ് ധരിച്ചാല്‍ ഖലിസ്‌ഥാനികള്‍, അവര്‍ സ്വയം സംഘടിച്ചാല്‍ ടൂള്‍ക്കിറ്റ്. ഈ ഫാസിസ്‌റ്റ് സര്‍ക്കാരിനെക്കുറിച്ച് മാത്രം നമുക്ക് ഒന്നും പറയാന്‍ പറ്റില്ല,’ സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പറയുന്നു.

‘നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ കൂടെ ഒരു സിനിമ കാണാന്‍ പോകണം. നിങ്ങള്‍ അവര്‍ക്ക് എല്ലാവര്‍ക്കും ഒരു സന്ദേശമയക്കുന്നു. ഏതാണ് സിനിമ, എവിടെ ചേരണം, എപ്പോഴാണ് സമയം, എന്നിങ്ങനെ… ഇതാകാം ഒരു ടൂള്‍ക്കിറ്റ്. ഇതിന്റെ ഏറ്റവും വൃത്തികെട്ട വശമാണ് ഐടി സെല്‍ ഇപ്പോള്‍ ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്. ഈ വൃത്തികേട് അവസാനിപ്പിക്കണം,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഇന്നലെയാണ് യുവ പരിസ്‌ഥിതി പ്രവര്‍ത്തകയായ ദിഷാ രവിയെ ബെംഗളുരുവില്‍ നിന്ന് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗ്രെറ്റ പങ്കുവച്ച ടൂൾകിറ്റ് ആണ് പിന്നീട് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ വാദം.

Read also: സുഷമാ സ്വരാജിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍; പ്രതിമ സ്‌ഥാപിക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE