സുഷമാ സ്വരാജിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍; പ്രതിമ സ്‌ഥാപിക്കാൻ തീരുമാനം

By Staff Reporter, Malabar News
Sushma Swaraj
സുഷമ സ്വരാജ്
Ajwa Travels

ഭോപ്പാല്‍: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സുഷമ സ്വരാജിനോടുള്ള ആദര സൂചകമായി സര്‍ക്കാര്‍ പ്രതിമ സ്‌ഥാ​പിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. സുഷമാ സ്വരാജിന്റെ ജന്‍മവാര്‍ഷിക ദിനമായ ഞായറാഴ്‌ചയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വിദിഷയിലെ ടൗണ്‍ ഹാളില്‍ പ്രതിമ സ്‌ഥാ​പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സുഷമയുടെ ലോകസഭാ മണ്ഡലമായിരുന്നു വിദിഷ. ജന്‍മ വാര്‍ഷിക ദിനത്തില്‍ ശിവരാജ് സിംഗ് ചൗഹാന്‍ സുഷമ സ്വരാജിന്റെ വസതിയും സന്ദര്‍ശിച്ചു.

ഇന്ദിരാ ഗാന്ധിക്ക് ശേഷം വിദേശകാര്യമന്ത്രി പദവി അലങ്കരിച്ച വനിതയാണ് സുഷമാ സ്വരാജ്. മാത്രവുമല്ല ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ വക്‌താവാകുന്ന ആദ്യ വനിതയായ സുഷമാ സ്വരാജിന് ഡെല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന ബഹുമതിയും സ്വന്തമാണ്. 2019 ഓഗസ്‌റ്റ് 6ന് ആയിരുന്നു അവരുടെ മരണം.

Read Also: മോദി കോർപറേറ്റുകൾക്ക് ഒപ്പം; ശക്‌തമായി വിമർശിച്ച് ഡി രാജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE