മധ്യപ്രദേശ് പ്രതിപക്ഷ സ്‌ഥാനം രാജിവെച്ച് കമൽനാഥ്‌

By News Desk, Malabar News
Ajwa Travels

ഭോപാൽ: മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്‌ മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ സ്‌ഥാനം രാജിവെച്ചു. കമൽനാഥിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. കമൽനാഥിന്റെ രാജി സ്വീകരിച്ച ഹൈക്കമാൻഡ് ഗോവിന്ദ് സിംഗിനെ നിയമസഭയിലെ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിയമിക്കുകയും ചെയ്‌തു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയാണ് കമൽനാഥ്‌.

രാജി കോൺഗ്രസ് പ്രസിഡണ്ട് അംഗീകരിച്ചുവെന്ന് അറിയിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കമൽനാഥിന് അയച്ച കത്ത് പുറത്തെത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് എന്ന നിലയിൽ നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നതായും കത്തിൽ പറയുന്നു.

Most Read: ഇന്ധനവില വർധനവ്; കേരളത്തെ പ്രധാനമന്ത്രി വിമർശിച്ചത് ഖേദകരം- മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE