സ്‌കൂളിലെ ശുചിമുറി മലിനമെന്ന് വിദ്യാർഥി; വൃത്തിയാക്കാൻ മന്ത്രി നേരിട്ടെത്തി

By News Desk, Malabar News
Student says school toilet is dirty; The minister went to clean up
Ajwa Travels

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ സർക്കാർ സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കി ഊർജമന്ത്രി പ്രധുമൻ സിംഗ് തോമർ. സ്‌കൂളിലെ ടോയ്‌ലറ്റുകൾക്ക് വൃത്തിയില്ലെന്നും, കുട്ടികൾ ആരോഗ്യ പ്രശ്‌നം നേരിടുകയാണെന്നും ഒരു വിദ്യാർത്ഥിനി പരാതി പറഞ്ഞതിനെ തുടർന്നാണ് മന്ത്രി നേരിട്ടെത്തി വൃത്തിയാക്കിയത്. ശുചിത്വ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

“ഞാൻ 30 ദിവസത്തെ ശുചിത്വ പ്രതിജ്‌ഞ എടുത്തിട്ടുണ്ട്, എല്ലാ ദിവസവും ഏതെങ്കിലും സ്‌ഥാപനത്തിൽ പോയി ശുചിമുറി വൃത്തിയാക്കും. ശുചിത്വ സന്ദേശം എല്ലാ ആളുകളിലേക്കും എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും ശുചിത്വത്തിലേക്ക് പ്രചോദിതരാകുന്നതിന് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ശുചിത്വം പാലിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുന്നതിനൊപ്പം, സ്‌കൂളുകളിലെ ടോയ്‌ലറ്റുകൾ എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കാൻ അദ്ദേഹം മുനിസിപ്പൽ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു.

Also Read: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ പരിഗണിക്കാൻ കര്‍ണാടക മന്ത്രിസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE