നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ പരിഗണിക്കാൻ കര്‍ണാടക മന്ത്രിസഭ

By News Bureau, Malabar News
compulsory conversion ban bill
Ajwa Travels

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ തിങ്കളാഴ്‌ച കര്‍ണാടക മന്ത്രിസഭ പരിഗണിക്കും. ബില്ലില്‍ കര്‍ശന വ്യവസ്‌ഥകളാണ് ഉള്‍പ്പെടുത്തുക. പട്ടിക ജാതി-പട്ടിക വര്‍ഗം, പ്രായപൂര്‍ത്തിയാകാത്തവര്‍, സ്‌ത്രീകള്‍ എന്നിവരെ അനുവാദമില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10 വര്‍ഷം തടവുശിക്ഷ ലഭിക്കും.

വിവാഹത്തിനായി നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനവും ശിക്ഷാര്‍ഹമാണ്. സൗജന്യ വിദ്യാഭ്യാസം, ജോലി വാഗ്‌ദാനം ചെയ്‌തുള്ള മതംമാറ്റം എന്നിവയും ശിക്ഷാര്‍ഹമായിരിക്കും. മതംമാറുന്നതിന് രണ്ട് മാസം മുമ്പ് സര്‍ക്കാര്‍ അനുമതി തേടണം.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ മറ്റ് സംസ്‌ഥാനങ്ങള്‍.

അതേസമയം ക്രൈസ്‌തവ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയിലാണ് കര്‍ണാടക സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കുന്നത്. ബില്ലിന്റെ നിയമസാധുത പരിശോധിക്കാന്‍ നിരവധി തവണയാണ് സര്‍ക്കാര്‍ യോഗം ചേര്‍ന്നത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ബില്‍ അവതരിപ്പിക്കുന്നത്. ചില നിര്‍ണായക കാര്യങ്ങളില്‍ മന്ത്രിസഭ തീരുമാനമെടുക്കുമെന്നാണ് വിവരം.

Most Read: വിസ്‌മയ കേസ്; വിചാരണ അടുത്ത മാസം ആരംഭിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE