മുന്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാവദി കോൺഗ്രസ്‌ സ്‌ഥാനാർഥി പട്ടികയിൽ

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട പട്ടികയില്‍ ഇടം പിടിച്ച് മുന്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ലക്ഷ്‍മൺ സാവദിയും. ഇനി 15 സീറ്റുകളിലേക്ക് കൂടി സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. ഈ 15 സീറ്റുകള്‍ ബിജെപിയില്‍ നിന്ന് കൂടുമാറി വരുന്നവർക്കെന്നാണ് സൂചന.

By Central Desk, Malabar News
Former BJP leader and Deputy Chief Minister
ലക്ഷമൺ സാവദി (Photo PTI)
Ajwa Travels

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥികളുടെയും തന്ത്രങ്ങളുടെയും ചിത്രം തെളിഞ്ഞുവരുന്നു. ഇന്ന് പുറത്തിറക്കിയ മൂന്നാം പട്ടികയിൽ രണ്ടാം സീറ്റ് പ്രതീക്ഷിച്ചിരുന്ന സിദ്ധരാമയ്യക്ക് രണ്ടാം സീറ്റില്ല.

2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് കെ.സിദ്ധരാമയ്യ. 2019 മുതൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരുന്ന ഇദ്ദേഹം രണ്ട് തവണ കർണാടക ഉപ മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്‌ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ വിജയം ഉറപ്പിക്കാനായി രണ്ടാം സീറ്റ് ആദ്യ പരിഗണനയിൽ ഉണ്ടായിരുന്നു. കോലാറില്‍ നിന്നു കൂടി മൽസരിക്കാനായിരുന്നു സിദ്ധരാമയ്യയുടെ നീക്കം. കൊതൂര്‍ ജി മഞ്ജുനാഥ് ഇവിടെ നിന്ന് ജനവിധി തേടുമെന്ന് ഇന്നത്തെ പട്ടികയോടെ ഉറപ്പായി. മാറി പരിസ്‌ഥിതിഥിയിൽ രണ്ടാം സീറ്റ് ആർക്കും വേണ്ടെന്നും ബിജെപിയിൽ നിന്ന് കൂടു മാറിവരുന്നവർക്ക് സാമാന്യ വിജയ സാധ്യതയുള്ള സീറ്റുകൾ നൽകാനുമാണ് തീരുമാനം. 43 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

അടുത്ത ദിവസം മറ്റ് ചില പ്രമുഖർ കൂടി കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തുമെന്നാണ് സൂചന. അതേസമയം, അടിയൊഴുക്ക് ഭീതി കോണ്‍ഗ്രസിനെയും വേട്ടയാടുന്നുണ്ട്. 224 അംഗ സഭയിലേക്കുള്ള 212 പേരെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെ പിയില്‍ രാജിവെച്ച ലക്ഷ്‌മൺ സാവദി ഇന്നലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതുവരെ, മൂന്ന് ഘട്ടങ്ങളിലായി 209 സീറ്റുകളിലേക്കുള്ള സ്‌ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നിര്‍ണായക വോട്ട് ശക്‌തിയായ ലിംഗായത്തുകളുടെ നേതാവായ സാവദി ഉള്‍പ്പെടെയുള്ളവര്‍ ഒപ്പം ചേര്‍ന്നത് കോണ്‍ഗ്രസിന് ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ.

NATIONAL: ബിബിസിക്കെതിരെ കേസെടുത്ത് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE