കാസർഗോഡ് പണം കവർന്ന കേസ്; പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു
കാസർഗോഡ്: സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ള അഞ്ചുപേരും കണ്ണൂർ, കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ...
യാത്രാ ദുരിതത്തിന് പരിഹാരം; വലിയപറമ്പിൽ ഫൈബർ ബോട്ട് വരുന്നു
കാസർഗോഡ്: വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ് പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. ഗോവ ആസ്‌ഥാനമായ വിജയ് മറൈൻ കമ്പനിയിൽ നിർമിച്ച് ഗ്രാൻമ എന്ന പേരുനൽകിയ ഫൈബർ ബോട്ട് ട്രെയിലർമാർഗം പുറപ്പെട്ടു.
10 പേർക്കിരുന്ന് യാത്രചെയ്യാൻ...
പത്രിക പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ ചിലവിട്ടത് 50 ലക്ഷം; കൂടുതല്‍ വെളിപ്പെടുത്തൽ
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര. തന്റെ സ്‌ഥാനാർഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചിലവിട്ടുവെന്നാണ് സുന്ദരയുടെ പുതിയ വെളിപ്പെടുത്തൽ. അതില്‍ 47.5...
സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന
കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. സ്വർണ വ്യാപാരി മഹാരാഷ്‌ട്ര കൗത്തോളി സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്....
വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ
കാസർഗോഡ്: ലോക വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ. കാസർഗോഡ് നിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര. സിആർഎഫ് വുമൺ ഓൺ വീൽസിന്റെ നേതൃത്വത്തിൽ 14 വനിതകളാണ് ബൈക്കിൽ യാത്ര നടത്തുന്നത്.
കാസർഗോഡ് നിന്ന് ശനിയാഴ്‌ച...
കാസർഗോഡ് സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പരാതി
കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പരാതി. മഹാരാഷ്‌ട്ര സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്. തലപ്പാടി ദേശീയ പാതയിലെ മൊഗ്രാൽപുത്തൂരിലാണ് സംഭവം. മഹാരാഷ്‌ട്ര-കർണാടക അതിർത്തിയിലാണ്...
ഗവൺമെന്റ് മെഡിക്കൽ കോളേജ് അറ്റകുറ്റപ്പണികൾക്ക് താൽക്കാലികമായി അടയ്‌ക്കുന്നു
കാസർഗോഡ്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി താൽക്കാലികമായി അടച്ചിടുന്നു. ഓക്‌സിജൻ പ്ളാന്റിലേക്കു വൈദ്യുതീകരണം നടത്തുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ കോളജ് താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ ഉടൻ തന്നെ മെഡിക്കൽ...
കാഞ്ഞങ്ങാട്ടെ വഴിയോര കച്ചവട കേന്ദ്രങ്ങളിൽ ഓൺലൈൻ പേയ്‌മെന്റ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പെട്ടിക്കടകളിലും മറ്റ് വഴിയോര കച്ചവട കേന്ദ്രത്തിലും ഇനി പണമിടപാട് ഓൺലൈനായി നടത്താം. പത്തുരൂപയുടെ ചായ കുടിച്ചാലോ അഞ്ചുരൂപയുടെ മിഠായി വാങ്ങിയാലോ പണം കൈയിൽ കൊടുക്കേണ്ട. ഇവിടെയുള്ള ക്യൂആർകോഡ് സ്‌കാൻ ചെയ്‌ത്...







































