എടവകയിൽ രണ്ടര വയസുകാരി കുളത്തിൽ മുങ്ങിമരിച്ചു
വയനാട്: ജില്ലയിലെ എടവകയിൽ രണ്ടര വയസുകാരി മുങ്ങിമരിച്ചു. കാരക്കുനി ചെമ്പിലോട് സ്വദേശി നൗഫലിന്റെ മകൾ നാദിയ ഫാത്തിമയാണ് മരിച്ചത്.
വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഉടൻ കുട്ടിയെ...
കോവിഡ് ബ്രിഗേഡിനെ ഒരുമിച്ച് പിരിച്ചുവിട്ടു; താളം തെറ്റി മെഡിക്കൽ കോളേജ്
വയനാട്: ജീവനക്കാരുടെ കുറവിനെ തുടർന്ന് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ ദൈനംദിന പ്രവർത്തനം താളം തെറ്റുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ താൽക്കാലികമായി നിയമിച്ച ജീവനക്കാരെ ഒരുമിച്ചു പിരിച്ചു വിട്ടതാണ് ഇപ്പോൾ...
ആദിവാസി സമുദായത്തിന് മാത്രമായി ലൈബ്രറി; കരിന്തണ്ടൻ വായനശാല യാഥാർഥ്യമായി
വയനാട്: ആദിവാസി പണിയ സമുദായത്തിന് മാത്രമായി ലൈബ്രറിയൊരുക്കി ഒരു കൂട്ടം വിദ്യാർഥികൾ. അമ്പുകുത്തി മലയടിവാരത്തിലെ മലവയൽ ഗോവിന്ദമൂല ഊരിലാണ് കരിന്തണ്ടൻ വായനശാല സജ്‌ജമാക്കിയിരിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായി പൂർണമായി പണിയരുടെ നടത്തിപ്പിൽ പ്രവർത്തനം...
പടിഞ്ഞാറത്തറ മാവോയിസ്‌റ്റ് വെടിവെപ്പിന് ഒരു വയസ്; എങ്ങുമെത്താതെ അന്വേഷണം
വയനാട്: പടിഞ്ഞാറത്തറ വെടിവെപ്പിന് ഇന്നേക്ക് ഒരു വയസ്. വെടിവെപ്പിൽ മാവോയിസ്‌റ്റ് നേതാവ് വേൽമുരുകൻ കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറത്തറയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നതിന്റെ പശ്‌ചാത്തലത്തിൽ സംഭവത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ,...
വന്യമൃഗ ശല്യം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് 51.27 കോടി രൂപയുടെ ഭരണാനുമതി
വയനാട്: ജില്ലയിലെ വന്യമൃഗ ശല്യത്തിന് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഇതിനായി കിഫ്ബിയിൽ നിന്ന് 51.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു....
തേയിലത്തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തി
വയനാട്: മണ്ണുവയലിനടുത്ത് അമ്പലമൂലയിൽ സ്‌കൂളിന് സമീപത്തെ സ്വകാര്യ തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ഏകദേശം 2 വയസുള്ള പുള്ളിപ്പുലിയുടെ ജഡമാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ വൈകിട്ടു തൊഴിലാളികളാണ് ജഡം കണ്ടത്....
സ്‌കൂളിലേക്ക് പോകാൻ വഴിയില്ല; പനമരത്ത് പാലത്തിനായി വിദ്യാർഥികളുടെ പ്രതിഷേധം
കൽപ്പറ്റ: സ്‌കൂൾ തുറന്നതിന് പിന്നാലെ വിദ്യാർഥികൾ എത്തിയത് സമര മുഖത്തേക്ക്. വയനാട് പനമരം ഇഞ്ചിമലക്കടവിലെ വിദ്യാർഥികളാണ് സ്‌കൂൾ തുറന്ന ദിവസം തന്നെ സമരവുമായി ഇറങ്ങിയത്. സ്‌കൂളിലേക്കെത്താൻ പാലം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 2019ലെ...
മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിന് പച്ചക്കൊടി
കൽപ്പറ്റ: മേപ്പാടി-ചൂരൽമല റോഡ് പ്രവൃത്തിക്ക് പച്ചക്കൊടി. റോഡിന് ആവശ്യമായ സ്‌ഥലം വിട്ടുനൽകാൻ തോട്ടമുടമകൾ സമ്മതം അറിയിച്ചതോടെയാണ് മലയോര മേഖലയുടെ ഏറെ നാളത്തെ റോഡെന്ന സ്വപ്‍നം പൂവണിയാൻ പോകുന്നത്. റോഡുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ...







































