എടവകയിൽ രണ്ടര വയസുകാരി കുളത്തിൽ മുങ്ങിമരിച്ചു

By News Bureau, Malabar News
drowning-wayanad
Representational Image
Ajwa Travels

വയനാട്: ജില്ലയിലെ എടവകയിൽ രണ്ടര വയസുകാരി മുങ്ങിമരിച്ചു. കാരക്കുനി ചെമ്പിലോട് സ്വദേശി നൗഫലിന്റെ മകൾ നാദിയ ഫാത്തിമയാണ് മരിച്ചത്.

വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഉടൻ കുട്ടിയെ കരക്കെത്തിച്ച് വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നജുമത് ആണ് കുട്ടിയുടെ മാതാവ്.

അതേസമയം തൃശൂരും ഒരു മുങ്ങിമരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ആറാട്ടുപുഴ മന്ദാരംകടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പതിനാലു വയസായിരുന്നു. സുഹൃത്ത് ഷിജിനെ(15) കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.

Malabar News: പാലക്കാട് ഇരട്ടകൊലപാതകം; കൂടുതൽ അറസ്‌റ്റിന്‌ സാധ്യതയെന്ന് ക്രൈം ബ്രാഞ്ച് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE