ഭക്ഷ്യ വിഷബാധയെന്ന് സംശയം; പൂക്കോട് വെറ്ററിനറി കേളേജും ഹോസ്‌റ്റലും അടച്ചു
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്‌റ്റലിലെ മുപ്പതോളം വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. വിദ്യാർഥികൾക്ക് കടുത്ത വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്കാണ്...
ഡ്യൂട്ടിയിലിരിക്കെ ആയുധവുമായി വേട്ടയ്‌ക്കിറങ്ങി; പോലീസുകാരന് സസ്‌പെൻഷൻ
ബത്തേരി: ഡ്യൂട്ടിയിലിരിക്കെ ആയുധവുമായി വേട്ടയ്‌ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ. വയനാട്-നീലഗിരി അതിർത്തിയിലെ എരുമാട് പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശിയായ സിജുവിനെയാണ് (40) നീലഗിരി എസ്‌പി ആശിഷ് റാവത്ത് സസ്‌പെൻഡ് ചെയ്‌തത്....
പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച സംഭവം; പാരിതോഷികം വർധിപ്പിച്ച് എൻഐഎ
വയനാട്: ജില്ലയിലെ വെള്ളമുണ്ടയിൽ പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം കൂട്ടി. കേസിലെ പ്രതികളായ രണ്ട് മോവോയിസ്‌റ്റുകളെ കണ്ടെത്തുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന്...
ബൈരക്കുപ്പ വഴി ലഹരിക്കടത്ത് വ്യാപകം; രണ്ടുപേർ പിടിയിൽ
ബത്തേരി: വയനാട് ജില്ലയുടെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കർണാടകയിൽ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്നത് വ്യാപകമാകുന്നു. ഇന്നലെ പെരിക്കല്ലൂർ കടവ് വഴി കുട്ടത്തോണിയിൽ കഞ്ചാവ് കടത്തിയ രണ്ടുപേരെ എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. പെരിക്കല്ലൂർ കടവ്...
വയനാട്ടിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
വയനാട്: ജില്ലയിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) ആത്‍മഹത്യ ചെയ്‌തത്. കനത്ത മഴയെ തുടർന്ന് കർഷകന്റെ വാഴക്കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ കടബാധ്യതയാണ്...
വയനാട്ടിൽ മഴയ്‌ക്ക് ശമനം; പാമ്പുകുനിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
വയനാട്: ജില്ലയിൽ ഇന്നലെ മുതൽ പെയ്യുന്ന ശക്‌തമായ മഴയ്‌ക്ക് ശമനം. നിലവിൽ ജില്ലയിൽ എവിടെയും മഴ പെയ്യുന്നില്ല. ഇന്നലെ രാത്രി മേപ്പാടി, വൈത്തിരി, മാനന്തവാടി, ബത്തേരി, മുത്തങ്ങ മേഖലകളിൽ കനത്ത മഴയാണ് പെയ്‌തത്....
വയനാട് പാക്കേജ്; കാർഷിക മേഖലയിലെ 13.3 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
കൽപ്പറ്റ: വയനാട് പാക്കേജിന്റെ ഭാഗമായി കാർഷിക മേഖലയിൽ 13.3 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. പ്രാരംഭ ഘട്ടത്തിൽ 6.25 കോടി രൂപയുടെ പദ്ധതി നടപ്പാക്കിത്തുടങ്ങി. 26 തദ്ദേശസ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകരുടെ...
ഓടക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു
ഗൂഡല്ലൂർ : ശ്രീമധുര പഞ്ചായത്തിലെ ഓടക്കൊല്ലിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഓടക്കൊല്ലിയിലെ മണിയുടെ വീടാണ് ‘വിനായകൻ’ എന്ന് വനംവകുപ്പ് പേരിട്ട കാട്ടാന തകർത്തതെന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പഞ്ചായത്ത് പ്രസിഡണ്ട് കെആർ സുനിലും...








































