’55 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു’; മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു
മുംബൈ: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ശിവസേനയിലെ ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങൾ...
രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് തുടക്കം; ഖർഗെ ഫ്‌ളാഗ് ഓഫ്...
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് തുടക്കം. ഇന്നുച്ചയ്‌ക്ക് 12 മണിക്ക് തൗബാലിൽ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. മണിപ്പൂരിലെ ക്രമസമാധാന നില...
മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണി ചെയർമാൻ; പിന്തുണച്ചു നിതീഷ് കുമാർ
ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയെ ഇന്ത്യ മുന്നണിയുടെ ചെയർപഴ്‌സൺ സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാൽ,...
‘അന്നപൂരണി’ വിവാദം; സംവിധായകനെ അറസ്‌റ്റ് ചെയ്യണമെന്ന് ബിജെപി എംഎൽഎ- വീണ്ടും കേസ്
ഹൈദരാബാദ്: നയൻതാരയുടെ തമിഴ് ചിത്രം 'അന്നപൂരണി' നിർമിച്ച സീ സ്‌റ്റുഡിയോസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി എംഎൽഎ രാജാ സിങ് രംഗത്ത്. ചിത്രം ലൗ ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നുവെന്നാണ് എംഎൽഎയുടെ ആരോപണം. ഒടിടിയിൽ സെൻസർഷിപ്പ് വേണമെന്നും...
പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം; മേഖലയിൽ വെടിവെപ്പ്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെ ആക്രമണം തുടരുന്നു. ഇന്ന് വൈകിട്ടാണ് സൈനികരുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ചത്. സൈനികർ തിരിച്ചും വെടിയുതിർത്തു. മേഖലയിൽ വെടിവെപ്പ് തുടരുകയാണ്. അതേസമയം, പ്രദേശത്ത് നിന്ന് ഇതുവരെ...
സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: വായ്‌പാ പരിധി ഉൾപ്പടെ വെട്ടിക്കുറച്ചു കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന്റെ സ്യൂട്ട് ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് സമൻസ്...
വയനാട്ടിലെ അധ്യാപക നിയമനം; സംസ്‌ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: വയനാട്ടിലെ ഹൈസ്‌കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹരജിയിൽ സംസ്‌ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2011ലെ പിഎസ്‌സി ലിസ്‌റ്റ് പ്രകാരം...
മണിപ്പൂരിൽ വീണ്ടും സംഘർഷം; നാല് മരണം- നിരവധിപ്പേർക്ക് പരിക്ക്
ഇംഫാൽ: മണിപ്പൂരിലെ കലാപത്തിന് അറുതിയില്ല. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെയും കലാപം നടന്നതായാണ് റിപ്പോർട്. ഇന്നലെ ചുരാചന്ദ്പുർ അതിർത്തിയിൽ വൻ സംഘർഷമുണ്ടായി. കുക്കി സായുധ ഗ്രൂപ്പും തീവ്ര മെയ്തെയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ...









































