ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; 24 മണിക്കൂറിനിടെ 266 മരണം
ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. 24 മണിക്കൂറിനിടെ 266 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 117 കുട്ടികളാണെന്നാണ് റിപ്പോർട്. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്ന് ഇസ്രയേൽ നേരത്തെ...
‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവീസ് ഉടനില്ല’; എസ് ജയശങ്കർ
ന്യൂഡെൽഹി: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ വീണ്ടും നിലപാട് വ്യക്‌തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കനേഡിയൻ ഉദ്യോഗസ്‌ഥർ ഇടപെട്ടിരുന്നുവെന്നും, ഇന്ത്യക്ക് കനേഡിയൻ രാഷ്‌ട്രീയത്തിലെ ചില വിഭാഗങ്ങളുമായി പ്രശ്‌നങ്ങൾ ഉണ്ടെന്നും വിദേശകാര്യ മന്ത്രി എസ്...
ജെഡിഎസിനെ പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നത്? കെസി വേണുഗോപാൽ
ന്യൂഡെൽഹി: ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്‌ഥാന...
ഗഗൻയാൻ ദൗത്യം; ക്രൂ എസ്‌കേപ് പരീക്ഷണ വിക്ഷേപണം വിജയകരം
ന്യൂഡെൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്‌റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. (Gaganyaan Mission In ISRO) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ...
‘തോട്ടപ്പണി സമ്പ്രദായം രാജ്യത്തിന് അപമാനം’; കർശന നിദ്ദേശവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: തോട്ടപ്പണി സമ്പ്രദായത്തിനെതിരെ കർശന നിദ്ദേശവുമായി സുപ്രീം കോടതി. തോട്ടപ്പണി സമ്പ്രദായം ഉൻമൂലനം ചെയ്യാൻ കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മനുഷ്യന്റെ അന്തസ് നിലനിർത്താനാണ് നടപടിയെന്നും ജസ്‌റ്റിസ് എസ് രവീന്ദ്ര...
‘തന്നിഷ്‌ടപ്രകാരം ഒരാളെ അറസ്‌റ്റ് ചെയ്യാനാകില്ല’; ഇഡിക്ക് താക്കീതുമായി ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ശക്‌തമായ താക്കീതുമായി ഡെൽഹി ഹൈക്കോടതി. തന്നിഷ്‌ടപ്രകാരം ഇഡിക്ക് ഒരാളെ അറസ്‌റ്റ് ചെയ്യാൻ അനുവാദമില്ലെന്ന് ഡെൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമം ചൂണ്ടിയാണ് ഹൈക്കോടതി നിർദ്ദേശം. ഹൈക്കോടതി ജസ്‌റ്റിസ്...
മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം; ഡെൽഹി കോടതി
ന്യൂഡെൽഹി: മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഡെൽഹി തീസ് ഹസാരി കോടതി. ഓൺലൈൻ മാദ്ധ്യമ സ്‌ഥാപനമായ 'ദി വയറു'മായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. മാദ്ധ്യമപ്രവർത്തനം എന്നത് ജനാധിപത്യത്തിന്റെ അടിസ്‌ഥാനങ്ങളിൽ ഒന്നാണെന്നും, അതിനാൽ...
‘പ്രസിഡണ്ടുമായി ഫോണിൽ സംസാരിച്ചു, പലസ്‌തീനുള്ള മാനുഷിക സഹായം തുടരും’; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം അതിസങ്കീർണമായി തുടരുന്ന പശ്‌ചാത്തലത്തിൽ, പലസ്‌തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പലസ്‌തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഗാസയിലെ ആശുപത്രിയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ...









































