ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ശക്‌തമായ താക്കീതുമായി ഡെൽഹി ഹൈക്കോടതി. തന്നിഷ്‌ടപ്രകാരം ഇഡിക്ക് ഒരാളെ അറസ്‌റ്റ് ചെയ്യാൻ അനുവാദമില്ലെന്ന് ഡെൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമം ചൂണ്ടിയാണ് ഹൈക്കോടതി നിർദ്ദേശം. ഹൈക്കോടതി ജസ്‌റ്റിസ് അനൂപ് ജയറാം ബംബാനിയാണ് നിർദ്ദേശം മുന്നോട്ടുവെച്ചത്.
പിഎംഎൽഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആശിഷ് മിത്തൽ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായത്. കള്ളപ്പണം വെളുപ്പിക്കൽ നിയമം ചൂണ്ടിക്കാട്ടി തന്നിഷ്‌ടപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ഒരാളെ അറസ്‌റ്റ് ചെയ്യാനാകില്ല. പിഎംഎൽഎ നിയമം അനിയന്ത്രിതമായ അധികാരം ഇഡിക്ക് നൽകുന്നില്ലെന്നും ജസ്‌റ്റിസ് അനൂപ് ജയറാം ബംബാനി വ്യക്‌തമാക്കി.
പിഎംഎൽഎ നിയമത്തിലെ 50ആം വകുപ്പ് പ്രകാരം, ഒരു വ്യക്‌തിയോട് ആവശ്യപ്പെടാം. എന്നാൽ, ഇതിൽ അറസ്‌റ്റിനുള്ള അധികാരം ഉൾപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിഎംഎൽഎ നിയമത്തിലെ വകുപ്പുപ്രകാരം അറസ്‌റ്റ് ചെയ്യാനുള്ള കുറ്റകൃത്യം ഉണ്ടെന്ന് ബോധ്യം ഉണ്ടായിരിക്കണമെന്നത് പ്രധാനമാണ്. അറസ്‌റ്റിനുള്ള കാരണങ്ങൾ രേഖാമൂലം വേണം. ഇതിനുള്ള തെളിവുകളും കൈവശം ഉണ്ടായിരിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
Most Read| ‘പ്രസിഡണ്ടുമായി ഫോണിൽ സംസാരിച്ചു, പലസ്‌തീനുള്ള മാനുഷിക സഹായം തുടരും’; പ്രധാനമന്ത്രി