Mon, Apr 13, 2026
23.8 C
Dubai

വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 39 ആയി-മദ്യപിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി

പട്‌ന: ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. ചൊവ്വാഴ്‌ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചത്. ചികിൽസയിൽ...

തവാങ് സംഘർഷം; സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല-നിരീക്ഷണം തുടരും

ന്യൂഡെൽഹി: അരുണാചൽ പ്രദേശ് തവാങ് അതിർത്തിയിൽ ചൈനയുടെ കൈയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ ഇന്ത്യൻ കരസേന. സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല. ചൈനീസ് അതിക്രമ സാധ്യതകൾ...

മദ്യനിരോധന നയം ചോദ്യം ചെയ്‌തു; നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി

പട്‌ന: നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭയിൽ ബിജെപി അംഗങ്ങൾ മദ്യനിരോധനത്തെ ചോദ്യം ചെയ്‌തതോടെയാണ്‌ മുഖ്യമന്ത്രി കോപിതനായത്. ബിജെപി എംഎൽഎമാരെ മദ്യപരെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു. ബീഹാറിലെ സാരൻ ജില്ലയിലെ വിഷമദ്യ ദുരന്തത്തെ...

തവാങ് സംഘർഷം; വ്യോമനിരീക്ഷണം കൂട്ടാൻ ഇന്ത്യ- കമാൻഡർതല ചർച്ചക്ക് നിർദ്ദേശം

ന്യൂഡെൽഹി: അരുണാചൽ പ്രദേശ് തവാങ് അതിർത്തിയിൽ ചൈനയുടെ പ്രകോപനം നേരിടാൻ വ്യോമനിരീക്ഷണം കൂട്ടാൻ ഇന്ത്യയുടെ തീരുമാനം. ചൈന കൂടുതൽ ഹെലികോപ്റ്ററുകൾ മേഖലയിൽ എത്തിച്ചതിനെ തുടർന്നാണ് നിരീക്ഷണം കൂട്ടാൻ ഇന്ത്യയുടെ തീരുമാനം. അരുണാചൽ മേഖലയിലും ദെപ്‌സാങ്ങിലും...

തവാങ് സംഘർഷം; നിയന്ത്രണ രേഖയിൽ സാഹചര്യങ്ങൾ സാധാരണ നിലയിലെന്ന് ചൈന

ന്യൂഡെൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന. യഥാർഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ സാധാരണ നിലയിൽ ആണെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്‌താവനയിൽ പറഞ്ഞു. സംഘർഷത്തിൽ ഇത് ആദ്യമായാണ് ചൈന...

ഇന്ത്യ-ചൈന സൈനിക സംഘർഷം; നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത

ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർധിപ്പിച്ചത്. അരുണാചലിലെ യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം കോൺഗ്രസ് ഇന്ന്...

ഉദയനിധി സ്‌റ്റാലിൻ ഇനി മന്ത്രി; തമിഴ്‌നാട്‌ മന്ത്രിസഭാ പുനഃസംഘടന 14ന്

ചെന്നൈ: തമിഴ്‌നാട്‌ മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്‌റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. യുവജനക്ഷേമവും കായിക വകുപ്പുമായിരിക്കും ഉദയനിധിക്ക്...

ഗുജറാത്തിൽ ഇന്ന് ബിജെപി മന്ത്രിസഭ സത്യപ്രജ്‌ഞ ചെയ്‌ത്‌ അധികാരത്തിലേറും

അഹമ്മദാബാദ്: ചരിത്ര വിജയം നേടിയ ഗുജറാത്തിൽ ഇന്ന് ബിജെപി മന്ത്രിസഭ സത്യപ്രജ്‌ഞ ചെയ്‌ത്‌ അധികാരത്തിലേറും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേലിന് ഒപ്പം 20 മന്ത്രിമാരും സത്യപ്രജ്‌ഞ ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് ഗാന്ധിനഗറിലാണ് ചടങ്ങുകൾ...
- Advertisement -