Wed, Feb 25, 2026
23 C
Dubai

സമൂഹ ഇഫ്‌താർ നടത്താൻ അനുമതിയില്ല; ഒമാൻ

മസ്‌ക്കറ്റ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മസ്​ജിദുകളിലും പൊതുയിടങ്ങളിലും സമൂഹ ഇഫ്‌താർ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി ഒമാൻ. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്.  മസ്‌ജിദുകളിൽ ഉൾപ്പടെ കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി...

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവൽക്കരണം; രണ്ടാം ഘട്ടം ആരംഭിച്ച് സൗദി

റിയാദ്: സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവൽക്കരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്‌ച മുതല്‍ നടപ്പിലാക്കി തുടങ്ങി സൗദി. ഒരു വര്‍ഷത്തെ സമയപരിധിക്ക് ശേഷമാണ് പദ്ധതി മാനവ ശേഷി വിഭവ മന്ത്രാലയം നടപ്പാക്കുന്നത്. 300 ചതുരശ്ര...

അബുദാബിയില്‍ വാഹനാപകട ദൃശ്യം പ്രചരിപ്പിച്ചാല്‍ കനത്ത ശിക്ഷ

അബുദാബി: വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. ആറ് മാസം തടവും അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരുകോടി രൂപ) വരെ...

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; പത്ത് പേര്‍ അറസ്‍റ്റില്‍

മസ്‍കറ്റ്: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ പത്ത് കള്ളക്കടത്തുകാരെ ദോഫാർ ഗവര്‍ണറേറ്റിലെ പോലീസ്- കോസ്‌റ്റ് ഗാർഡ് സംഘം പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഖാത്ത് എന്ന വിഭാഗത്തില്‍...

ഹിജാബ് ധരിച്ചെത്തിയ സ്‌ത്രീയെ തടഞ്ഞു; ബഹ്റൈനിലെ ഇന്ത്യന്‍ റസ്‍റ്റോറന്റ് പൂട്ടിച്ചു

മനാമ: ഹിജാബ് ധരിച്ചെത്തിയ സ്‌ത്രീക്ക് പ്രവേശനം നിഷേധിച്ച ബഹ്റൈനിലെ പ്രമുഖ ഇന്ത്യന്‍ റസ്‍റ്റോറന്റ് അധികൃതർ പൂട്ടിച്ചു. അദ്‍ലിയയിലെ പ്രശസ്‍തമായ ഇന്ത്യന്‍ റസ്‍റ്റോറന്റാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പൂട്ടിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബഹ്റൈന്‍...

ഒമാനിൽ പാറ ഇടിഞ്ഞുവീണ് അപകടം; അഞ്ച് പേർ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് സംഭവം. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ്...

റമദാൻ; പ്രതിദിനം നാല് ലക്ഷം പേർ ഉംറക്ക് എത്തും

റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനാൽ റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി സൗദി. മക്കയിലെ മസ്‌ജിദുല്‍ ഹറമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം റമദാന്‍ സീസണില്‍...

സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ

റിയാദ്: സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കുന്നതായാണ് പ്രഖ്യാപനം. സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങളും നിർത്തിവെക്കണമെന്ന് ഹൂതികൾ ആവശ്യപ്പെട്ടു. ഹൂതി വിമതരുടെ...
- Advertisement -