അബുദാബി: വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. ആറ് മാസം തടവും അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരുകോടി രൂപ) വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
കുറ്റകൃത്യത്തിന്റെ സ്വഭാവം വിലയിരുത്തി ഒരു ലക്ഷം ദിര്‍ഹം (ഏകദേശം 20 ലക്ഷം രൂപ) മുതലാണ് പിഴ ചുമത്തുക. അപകടങ്ങളുടെയും മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന്റെയും എല്ലാം ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ഇതിന്റെ പരിധിയില്‍ വരുമെന്ന് നിയമോപദേശകന്‍ ഡോ യൂസഫ് അല്‍ ശരീഫ് വ്യക്‌തമാക്കുന്നു.
വ്യക്‌തികളുടെ സ്വകാര്യതകളില്‍ കടന്നു കയറുന്നതിന് തുല്യമാണിതെന്നാണ് വിലയിരുത്തൽ. അതോടൊപ്പം അപകട സ്‌ഥലങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നതും നിയമ വിരുദ്ധമാണ്. ആംബുലന്‍സ്, പോലീസ് വാഹനങ്ങള്‍ തുടങ്ങിയവയ്‌ക്ക് മാര്‍ഗ തടസമുണ്ടാകുകയും രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണിതെന്ന് അധികൃതർ അറിയിച്ചു.
Most Read: പണിമുടക്ക്; നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും