മസ്‍കറ്റ്: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ പത്ത് കള്ളക്കടത്തുകാരെ ദോഫാർ ഗവര്‍ണറേറ്റിലെ പോലീസ്- കോസ്‌റ്റ് ഗാർഡ് സംഘം പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ഖാത്ത് എന്ന വിഭാഗത്തില്‍ പെടുന്ന മയക്കുമരുന്നിന്റെ 5400 പാക്കറ്റുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. ദോഫാർ ഗവര്‍ണറേറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ അറബിക്കടലിലെ വിവിധ സ്‌ഥലങ്ങളിൽനിന്നും പിടികൂടിയ മൂന്നു ബോട്ടുകളിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പിടിയിലായ പത്തു പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പോലീസ് സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌ത പ്രസ്‍താവനയില്‍ വ്യക്‌തമാക്കി.
Most Read: പണിമുടക്ക്; നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും