മസ്‌കറ്റ്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് സംഭവം. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ് അൽ ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം റിപ്പോർട് ചെയ്‌തത്.
അഞ്ച് പേർ മരണപെട്ടതായാണ് പ്രാഥമിക റിപ്പോർട്. അപടത്തില്‍പെട്ട മറ്റ് അഞ്ച് പേരെ രക്ഷപെടുത്തിയതായും സിവിൽ ഡിഫൻസിന്റെ അറിയിപ്പില്‍ പറയുന്നു. സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Most Read: മൂത്രത്തിൽ കല്ല്; വരാതിരിക്കാൻ ഇവ ശ്രദ്ധിക്കാം