റിയാദ്: സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കുന്നതായാണ് പ്രഖ്യാപനം. സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങളും നിർത്തിവെക്കണമെന്ന് ഹൂതികൾ ആവശ്യപ്പെട്ടു. ഹൂതി വിമതരുടെ അധീനതയിലുള്ള വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിൽ സൗദി കടുത്ത വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തിലാണ് അനുരഞ്‌ജന നീക്കം.
ജിദ്ദയിലെ അരാംകൊ എണ്ണവിതരണ കേന്ദ്രങ്ങൾ ഹൂതികൾ ആക്രമിച്ചതിന് പിന്നാലെ ഇന്നലെ പുലർചെ മുതൽ സൗദി സഖ്യസേന കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ഹൂതികളുടെ ശക്‌തി കേന്ദ്രമായ യമൻ തലസ്‌ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്‌ച ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സൗദിയിലെ അരാംകോ എണ്ണ സംഭരണികൾക്കു തീ പിടിച്ചിരുന്നു.
ഇതിന് പിന്നാലെ തങ്ങളെ ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നു സൗദി അറേബ്യ മുന്നറിയിപ്പും നൽകിരുന്നു. സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയത്. എല്ലാ ആക്രമണ ശ്രമങ്ങളെയും സൗദി സഖ്യസേന തൽസമയം പരാജയപ്പെടുത്തിയത് കൊണ്ട് കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടില്ല.
Most Read: സർവേക്കല്ലിന്റെ ഉത്തരവാദിത്തം ആർക്ക്? കെ റെയിലിൽ തർക്കം