Wed, Feb 25, 2026
23 C
Dubai

തെരുവിലെ കുഞ്ഞുങ്ങൾക്ക് സ്വന്തം ആഹാരം പകുത്ത് നൽകി ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥൻ

ഹൈദരാബാദ്: മഹാമാരി വരിഞ്ഞു മുറുക്കുമ്പോഴും ചില കാഴ്‌ചകൾ, സംഭവങ്ങൾ മനസിന് ആശ്വാസവും പ്രതീക്ഷയും നൽകാറുണ്ട്. സഹജീവികളെ മറന്ന് ഉള്ളതെല്ലാം വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യർ മാത്രമല്ല, ഉള്ളതിൽ പാതി മറ്റുള്ളവർക്ക് പകുത്തു നൽകുന്നവരും ലോകത്തുണ്ട്,...

കോവിഡ് രോഗികൾക്ക് ഓട്ടോറിക്ഷയിൽ സൗജന്യ യാത്ര; മാതൃകയായി യുവാവ്

ബെംഗളൂരു: കോവിഡ് രോഗികളെ സൗജന്യമായി ഓട്ടോറിക്ഷയിൽ ആശുപത്രികളിൽ എത്തിച്ച് മാതൃകയായി യുവാവ്. കർണാടക കൽബുർഗി സ്വദേശി ആകാശ് ദേനുർ എന്ന യുവാവാണ് കോവിഡ് രോഗികൾക്ക് ആശുപത്രിയിലെത്താൻ തന്റെ ഓട്ടോറിക്ഷയിൽ സൗജന്യ യാത്ര വാഗ്‌ദാനം...

ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്

മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കാൻ മനുഷ്യകുലത്തിന് തണലാകുന്ന കോടിക്കണക്കിന് 'മനുഷ്യരുടെ' സൗജന്യ സേവന പ്രവർത്തനങ്ങളാണ് ലോകമാകമാനം നടന്നു കൊണ്ടിരിക്കുന്നത്. അതിൽ, വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുന്ന വ്യക്‌തികളും സംഘടനകളുമുണ്ട്. രാപ്പകലില്ലാതെ കുടിവെള്ളമെത്തിച്ചും ഗ്രാമങ്ങളിലെ മരുന്നാവശ്യമുള്ളവർക്ക് അതെത്തിച്ചു കൊടുത്തും...

പ്രായം തളർത്താത്ത നിശ്‌ചയദാർഢ്യം; കോവിഡ് ബാധിച്ച 110കാരന് രോഗമുക്‌തി

ഹൈദരാബാദ്: കോവിഡ് ബാധിച്ച 110കാരന് രോഗമുക്‌തി. ഹെദരാബാദ് സ്വദേശി രാമാനന്ദ തീർഥയാണ് കോവിഡിനെ അതിജീവിച്ച് ചരിത്രത്തില്‍ ഇടം നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള രോഗികളില്‍ ഒരാളായിരുന്നു രാമാനന്ദ തീർഥ. ഏപ്രില്‍ 24ന് നടത്തിയ...

കോവിഡിൽ മാതൃകയായി ‘രാധേ ശ്യാം’; ഷൂട്ടിങ്ങിനായുള്ള കിടക്കകളും സ്ട്രെച്ചറുകളും സംഭാവന ചെയ്‌തു

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം സിനിമാ മേഖലയെയും പിടിച്ചു കുലുക്കുകയാണ്. ആദ്യ തരംഗത്തിന് ശേഷം സിനിമകൾ റിലീസ് ചെയ്യുകയും ഷൂട്ടിങ് ആരംഭിക്കുകയും ചെയ്‌തുവെങ്കിലും രോഗവ്യാപനം വീണ്ടും ശക്‌തി പ്രാപിച്ചതോടെ ചലച്ചിത്ര മേഖല പ്രതിസന്ധിയിൽ...

വിവാഹത്തിനായി കരുതിവച്ച പണം കോവിഡ് പ്രതിരോധത്തിന്; മാതൃകയായി ദമ്പതികൾ

കടുത്തുരുത്തി: വിവാഹത്തിനായി കരുതിവച്ച തുകയുടെ വിഹിതം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി മാതൃകയായി ദമ്പതികൾ. യൂത്ത് കോണ്‍ഗ്രസ് തലയോലപ്പറമ്പ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാറും ഭാര്യ അശ്വതിയും ചേർന്നാണ് തുക പഞ്ചായത്ത്...

വാക്‌സിൻ ചലഞ്ചിലേക്ക് കൊച്ചു സമ്പാദ്യം കൈമാറി അഞ്ച് വയസുകാരൻ

കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടത്തിലും വീഴാതെ പിടിച്ചു നിർത്താൻ ചില നൻമകൾക്ക് സാധിക്കും. പ്രളയം വന്നപ്പോഴും നിപ വന്നപ്പോഴും ഇപ്പോഴിതാ കോവിഡ് പിടിമുറുക്കുമ്പോഴും കേരള ജനത തളരാതെ പിടിച്ചു നിൽക്കുന്നതിന് പിന്നിൽ അത്തരം...

‘ഒരു വയറൂട്ടാം’; പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്

കോഴിക്കോട്: സംസ്‌ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുന്ന പശ്‌ചാത്തലത്തിൽ ഭക്ഷണ വിതരണ പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്. നഗരത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്‌ഥ ഉണ്ടാകരുതെന്ന ആശയം മുൻനിർത്തി 'ഒരു വയറൂട്ടാം' എന്ന പദ്ധതിയുമായാണ് സ്‌റ്റുഡന്റ്...
- Advertisement -