തെരുവിലെ കുഞ്ഞുങ്ങൾക്ക് സ്വന്തം ആഹാരം പകുത്ത് നൽകി ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥൻ

By Desk Reporter, Malabar News
Ajwa Travels

ഹൈദരാബാദ്: മഹാമാരി വരിഞ്ഞു മുറുക്കുമ്പോഴും ചില കാഴ്‌ചകൾ, സംഭവങ്ങൾ മനസിന് ആശ്വാസവും പ്രതീക്ഷയും നൽകാറുണ്ട്. സഹജീവികളെ മറന്ന് ഉള്ളതെല്ലാം വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യർ മാത്രമല്ല, ഉള്ളതിൽ പാതി മറ്റുള്ളവർക്ക് പകുത്തു നൽകുന്നവരും ലോകത്തുണ്ട്, അവരാണ് നാളെയുടെ പ്രതീക്ഷ. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തെരുവിലെ അനാഥ ബാല്യങ്ങൾക്ക് സ്വന്തം പാത്രത്തിലെ ഭക്ഷണം പകുത്തു നൽകുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീഡിയോയാണ് ഏവരുടെയും പ്രീതി പിടിച്ചു പറ്റിയത്. ഹൈദരാബാദിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥനായ മഹേഷ് കുമാർ എന്നയാളാണ് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് അന്നമൂട്ടിയത്.

ഡ്യൂട്ടിക്കിടെയാണ് മഹേഷ് കുമാർ വഴിയരികിൽ ഇരിക്കുന്ന കുഞ്ഞുങ്ങളെ കണ്ടത്. റോഡരികിൽ ഇരുന്ന് ഭക്ഷണത്തിനും പണത്തിനും വേണ്ടി യാചിക്കുന്ന കുരുന്നുകളെ കണ്ടപ്പോൾ വാഹനം നിർത്തി തന്റെ കയ്യിലുണ്ടായിരുന്ന ഭക്ഷണം മഹേഷ് കുമാർ കുഞ്ഞുങ്ങൾക്കായി നൽകുകയായിരുന്നു. തെലങ്കാന പോലീസിന്റെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Also Read:  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അക്രമിയെ തുരത്തിയോടിച്ച് 11 വയസുകാരി; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE