കോവിഡ് രോഗികൾക്ക് ഓട്ടോറിക്ഷയിൽ സൗജന്യ യാത്ര; മാതൃകയായി യുവാവ്

By Desk Reporter, Malabar News
Ajwa Travels

ബെംഗളൂരു: കോവിഡ് രോഗികളെ സൗജന്യമായി ഓട്ടോറിക്ഷയിൽ ആശുപത്രികളിൽ എത്തിച്ച് മാതൃകയായി യുവാവ്. കർണാടക കൽബുർഗി സ്വദേശി ആകാശ് ദേനുർ എന്ന യുവാവാണ് കോവിഡ് രോഗികൾക്ക് ആശുപത്രിയിലെത്താൻ തന്റെ ഓട്ടോറിക്ഷയിൽ സൗജന്യ യാത്ര വാഗ്‌ദാനം ചെയ്യുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന അഞ്ച് സംസ്‌ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഏറെ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ആകാശിനെ പോലുള്ളവരുടെ നൻമ മറ്റുള്ളവർക്ക് ആശ്വാസവും പ്രതീക്ഷയും ആവുകയാണ്. കോവിഡ് രോഗികളെ വാഹനത്തിൽ കയറ്റാൻ പലരും തയ്യാറാകാത്ത സാഹചര്യമാണ് ഉള്ളത്. ആംബുലൻസ് വരുന്നതുവരെ കാത്ത് നിന്ന് നിരവധി ജീവനുകൾ പൊലിയുന്ന അവസ്‌ഥയും ഉണ്ടാവുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ആകാശിനെ പോലുള്ളവരുടെ ഇടപെടൽ.

രാജ്യത്തെ സേവിക്കാൻ പട്ടാളത്തിൽ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ആകാശ് പറഞ്ഞു. “എന്റെ ആ സ്വപ്‍നം യാഥാർഥ്യമായില്ല. അങ്ങനെ ഞാൻ മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയാണിപ്പോൾ”- ആകാശ് പറഞ്ഞു.

നാലുവർഷമായി ആകാശ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ്. കോവിഡ് രോഗികൾ യാത്ര ചെയ്യാൻ കഷ്‌ടപ്പെടുന്നത് കണ്ടാണ് സൗജന്യ യാത്ര നൽകുന്നത്. രോഗികളെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്കും തിരിച്ചും തന്റെ വാഹനത്തിൽ എത്തിക്കുന്നുണ്ടെന്ന് ആകാശ് പറഞ്ഞു.

Also Read:  കോവിഡിൽ മാതൃകയായി ‘രാധേ ശ്യാം’; ഷൂട്ടിങ്ങിനായുള്ള കിടക്കകളും സ്ട്രെച്ചറുകളും സംഭാവന ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE