കോവിഡിൽ മാതൃകയായി ‘രാധേ ശ്യാം’; ഷൂട്ടിങ്ങിനായുള്ള കിടക്കകളും സ്ട്രെച്ചറുകളും സംഭാവന ചെയ്‌തു

By Staff Reporter, Malabar News
radhe-shyam
Ajwa Travels

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം സിനിമാ മേഖലയെയും പിടിച്ചു കുലുക്കുകയാണ്. ആദ്യ തരംഗത്തിന് ശേഷം സിനിമകൾ റിലീസ് ചെയ്യുകയും ഷൂട്ടിങ് ആരംഭിക്കുകയും ചെയ്‌തുവെങ്കിലും രോഗവ്യാപനം വീണ്ടും ശക്‌തി പ്രാപിച്ചതോടെ ചലച്ചിത്ര മേഖല പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പ്രഭാസ് നായകനാവുന്ന ‘രാധേ ശ്യാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും നിർത്തി വെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ വെച്ച് നടക്കാനിരിക്കെയാണ് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നത്. എന്നാല്‍ ഇപ്പോഴിതാ വേറിട്ട രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കുകയാണ് ‘രാധേ ശ്യാം’ അണിയറ പ്രവര്‍ത്തകര്‍.

പ്രഭാസും പൂജ ഹെഗ്ഡെജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റില്‍ കിടക്കകള്‍, സ്‌ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. ഇവയെല്ലാം കോവിഡ് രോഗികള്‍ക്കായി സംഭാവ ചെയ്‌താണ്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാതൃകയാവുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് ഇവയെല്ലാം ‘രാധേ ശ്യാം’ ടീം നല്‍കിയത്. കിടക്കകള്‍ക്ക് ക്ഷാമം വന്നതിനെ തുടര്‍ന്നാണ് സഹായം. തെലങ്കാനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന നിലയാണ് ഇപ്പോഴുള്ളത്.

ആശുപത്രിയായി പ്രത്യേകം നിര്‍മ്മിച്ച സെറ്റില്‍ തയ്യാറാക്കിയ സാമഗ്രികളാണ് വിതരണം ചെയ്‌തത്‌. ഇതിൽ 50 കസ്‌റ്റം ബെഡ്ഡുകള്‍, സ്‌ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്‌റ്റാന്‍ഡുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവയും ഉൾപ്പെടും. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി പറഞ്ഞു. സെറ്റിലുണ്ടായിരുന്ന സാധനങ്ങള്‍ ഏകദേശം 9 ട്രക്കുകളിലായിട്ടാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

രാധാ കൃഷ്‌ണ സംവിധാനം ചെയ്യുന്ന ഈ ബഹുഭാഷാ ചിത്രം വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിർമിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വേറിട്ടൊരു വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്‌റ്ററുകൾക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read Also: മട്ടാഞ്ചേരിയിലെ വിപ്ളവം പറയുന്ന ‘തുറമുഖം’; ടീസറിന് വൻ വരവേൽപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE