വാക്‌സിൻ ചലഞ്ചിലേക്ക് കൊച്ചു സമ്പാദ്യം കൈമാറി അഞ്ച് വയസുകാരൻ

By Desk Reporter, Malabar News
Ajwa Travels

കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടത്തിലും വീഴാതെ പിടിച്ചു നിർത്താൻ ചില നൻമകൾക്ക് സാധിക്കും. പ്രളയം വന്നപ്പോഴും നിപ വന്നപ്പോഴും ഇപ്പോഴിതാ കോവിഡ് പിടിമുറുക്കുമ്പോഴും കേരള ജനത തളരാതെ പിടിച്ചു നിൽക്കുന്നതിന് പിന്നിൽ അത്തരം ചില സുമനസുകളാണ്. സഹായം ചെറുതോ വലുതോ എന്നതല്ല, അത് ചെയ്യാനുള്ള മനസാണ് പ്രധാനം. അത്തരം സഹായങ്ങൾ വരുന്നത് കൊച്ചു കുട്ടികളുടെ കൈകളിലൂടെ ആണെങ്കിൽ അതിന് പത്തരമാറ്റ് തിളക്കമുണ്ടാകും.

സംസ്‌ഥാന സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആരംഭിച്ച വാക്‌സിൻ ചലഞ്ചിലേക്ക് നിരവധി പേർ ഇതിനോടകം സംഭാവന നൽകിക്കഴിഞ്ഞു. ഇപ്പോഴിതാ തന്റെ കൊച്ചു സമ്പാദ്യ കുടുക്ക വാക്‌സിൻ ചലഞ്ചിലേക്ക് നൽകി മാതൃക ആവുകയാണ് വളയം അച്ചംവീട് സ്വദേശിയായി സനീഷ് – വിഷ്‌ണുജ ദമ്പതിമാരുടെ മകൻ അലൻ കശ്യപ് എന്ന അഞ്ച് വയസുകാരൻ.

വാക്‌സിൻ സഹായനിധിയിലേക്ക് പ്രദേശത്തെ സാംസ്‌കാരിക കൂട്ടായ്‌മയായ പ്രണവം ക്ളബ് പ്രവർത്തകർ സംഭാവന ചോദിച്ചപ്പോൾ തന്റെ സമ്പാദ്യക്കുടുക്ക എടുത്തു നൽകുകയായിരുന്നു ഈ മിടുക്കൻ. ഇതോടെ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും അലൻ കശ്യപിന് അഭിനന്ദന പ്രവാഹമാണ്.

Also Read:  ‘ഒരു വയറൂട്ടാം’; പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE